-
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ 25 ഓളം രാജ്യങ്ങളിലായി 40000ത്തോളം ആളുകള്‍ നിരീക്ഷണത്തിലുമാണ്. നിലവില്‍ മരുന്നുകളില്ലാത്ത ഈ പകര്‍ച്ചവ്യാധിയെ തുരത്താനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞരും.
കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കുകയാണ് ഇപ്പോള്‍ നടന്‍ ജാക്കി ചാന്‍. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചതാണിത്. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു. കൊറോണ വൈറസിനെ നാട്ടില്‍ നിന്നോടിക്കാനുള്‌ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു.
Content Highlights : jackie chan offers 1 crore to those who find cure for corona virus
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..