വീഡിയോയിൽ നിന്നുള്ള ദൃശ്യം
ചെെനീസ് ചിത്രം വാൻഗാർഡിൻെറ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജാക്കി ചാൻ.
ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ വാട്ടർ ക്രാഫ്റ്റ് മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. ജാക്കി ചാനോപ്പം നടി മിയാ മിക്യുയും ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
വളരെ സ്വാഭാവികമായ ഒരു ആക്ഷൻ രംഗമായിരുന്നു. ഞാനും മിയയും ജെറ്റ്സ്കിയിൽ വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. എന്നാൽ അതിനിടെ അപ്രതീക്ഷിതമായി അത് മറിഞ്ഞു. 45 സെക്കൻഡോളം ഞാൻ വെള്ളത്തിൽ മുങ്ങിക്കിടന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തകർ എത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ മരിക്കേണ്ടതായിരുന്നു-ജാക്കി ചാൻ പറഞ്ഞു.
അപകടത്തിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
Content Highlights: Jackie Chan nearly drowns, Vanguard movie set accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..