'ഞങ്ങള്‍ക്ക് വീടില്ല. ഒരു മാസമായി അന്തിയുറങ്ങുന്നത് തെരുവിലും പാലത്തിന്റെ കീഴിലും മറ്റുമാണ്. സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന എന്റെ വീട്ടുകാരാണ് കാരണം. ഞങ്ങള്‍ പോലീസിനെയും ആശുപത്രികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെയുമെല്ലാം സമീപിച്ചു. പക്ഷേ, ആരില്‍ നിന്നും സഹായം ലഭിച്ചില്ല'

പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത് വെള്ളിത്തിരയിലെ ആക്ഷന്‍ കിങ് ബിഗ് ബ്രദര്‍ ജാക്കി ചാന്റെ മകള്‍ എറ്റ ഇങ്. ചാക്കി ചാന് വിവാഹേതര ബന്ധത്തില്‍ പിറന്ന മകളാണ് പതിനെട്ടുകാരിയായ ഇങ്. കാമുകിയായ ആന്‍ഡി ഓട്ടമിനൊപ്പമാണ് ഇങ് ഇപ്പോള്‍ തെരുവില്‍ താമസിക്കുന്നത്. യൂട്യൂബിലൂടെയാണ് ഇരുവരും തങ്ങളുടെ ദുരിതം ലോകത്തോട് വിളിച്ചുപറഞ്ഞത്.

ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ആര്‍ക്കും ഞങ്ങളെ സഹായിക്കാനാവില്ല എന്നത് പരിഹാസ്യമാണ്. അതുകൊണ്ട് എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്-ഇങ് വീഡിയോയില്‍ പറഞ്ഞു.

etta ng

മകളുടെ ആരോപണങ്ങളോട് ജാക്കി ചാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തായ്‌വാനീസ് നടിയായ ജൊവാന്‍ ലിന്നിനെ വിവാഹം കഴിച്ച ചാക്കി ചാന് മുന്‍ സൗന്ദര്യ റാണി എലെയ്ന്‍ ഇങ്ങിലുണ്ടായ മകളാണ് എറ്റ. തുടക്കകാലത്ത് എലെയ്‌ന്റെയും മകളുടെയും ജീവിതച്ചെലവുകള്‍ മുഴുവന്‍ വഹിച്ചിരുന്നത് ജാക്കി ചാനായിരുന്നു. എന്നാല്‍, ആര്‍ഭാട ജീവിതം നയിച്ചുവന്ന എലെയ്ന്‍ ഹോങ് കോങ്ങിലേയ്ക്ക് താമസം മാറ്റിയതോടെയാണ് ചാക്കി ചാന്‍ അവരുമായുള്ള ബന്ധം പൂര്‍ണമായി വിച്‌ഛേദിച്ചത്. ലോകത്തിലെ മറ്റേതൊരു പുരുഷനും സംഭവിച്ച ഒരു തെറ്റ് മാത്രമാണ് തനിക്കും സംഭവിച്ചതെന്നാണ് ചാക്കി ജാന്‍ ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും മുപ്പതുകാരിയായ ഓട്ടമുമായി പ്രണയത്തിലാണെന്നും ഇങ് വെളിപ്പെടുത്തുന്നത്. ഇതിനെ എതിര്‍ത്ത അമ്മയ്‌ക്കെതിരേ ഇങ് പോലീസില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. മാനസിക സമ്മര്‍ദത്തിന് രണ്ടു മാസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഓട്ടമിനൊപ്പം താമസമാക്കിയത്.

Content Highlights: Jackie Chan daughter Etta Ng Hollywood HongKong Andi Autumn