ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ; വിമര്‍ശകരോട് സുരേഷ് കുമാര്‍


4 min read
Read later
Print
Share

സുരേഷ് കുമാർ സന്തോഷ് ശിവനൊപ്പം, ജാക്ക് ആന്റ് ജില്ലിൽ മഞ്ജു വാര്യരും കാളിദാസ് ജയറാമും

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ സിനിമയ്‌ക്കെതിരേയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംഭാഷണ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ രവീന്ദ്രന്‍. സന്തോഷ് ശിവന്‍ എന്ന മഹാമേരുവിന്റെയൊപ്പം സിനിമയില്‍ തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും എന്നാല്‍ ചില ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത മാനസികാവസ്ഥയാണെന്നും സുരേഷ് കുമാര്‍ കുറിക്കുന്നു

സുരേഷ് കുമാറിന്റെ വാക്കുകള്‍

'ജാക്ക് & ജില്‍' എന്ന സിനിമയെ കുറിച്ചുള്ള വിമര്‍ശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട്. സിനിമയുടെ സംഭാഷണരചയിതാക്കളില്‍ ഒരാളെന്ന നിലയില്‍ അതൊക്കെ പോസിറ്റീവ് മനസ്സോടെ തന്നെ സ്വീകരിക്കുന്നുമുണ്ട്. അങ്ങനെ തന്നെയാണ്, അത്തരം കാര്യങ്ങളെ ഇതുവരെയും കാണാന്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷെ, ഈ കഴിഞ്ഞ ദിവസം ഒരു ഉപദേശം കിട്ടി, സംതിങ് വെരി വെരി സ്പെഷ്യല്‍! ഉപദേശമെന്നു പറഞ്ഞാല്‍ ഈ ലോകത്ത് ഇതുവരെയും ഒരു സിനിമാപ്രവര്‍ത്തകനും കിട്ടിയിട്ടില്ലാത്ത അത്ര, എവറസ്റ്റിന്റെ ഹൈറ്റിലൊരു ഉപദേശം! അത് കേട്ടപ്പോള്‍ ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ എന്നറിയാത്ത മാനസികാവസ്ഥയായിരുന്നു! സത്യം,100%! എന്തായാലും അതിനു ഞാന്‍ സര്‍ക്കാസം നിറഞ്ഞ രീതിയില്‍ മറുപടി കൊടുത്തപ്പോള്‍ ആശാന്‍ അപ്പൊ തന്നെ പിണങ്ങി, അണ്‍ഫ്രെണ്ട് ചെയ്തിട്ട്, 'സ്ഥലത്തെ പ്രധാന പയ്യന്‍സ്'ലെ ജഗദീഷിനെ പോലെ സ്ലോമോഷനില്‍ ഒരു പോക്കായിരുന്നു... ഇതാ ആ വിലപ്പെട്ട ഉപദേശം...

'സംഭാഷണമായാലും എന്തായാലും ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ സുഹൃത്തേ... നിങ്ങളില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു...'
അതായത് പുള്ളിക്കാരന്റെ ഭാവനയില്‍ പറഞ്ഞാല്‍, ഒരു ദിവസം രാവിലെ ഒരു പത്രപരസ്യം വരുന്നു,

'സുരേഷ് കുമാര്‍ രവീന്ദ്രന്‍ എന്ന മഹാന്‍ സംഭാഷണം എഴുതാമെന്ന് തിരുവുള്ളം കനിഞ്ഞു സമ്മതിച്ച ആദ്യത്തെ സിനിമയുടെ സംവിധായകനാകാന്‍ യോഗ്യതയുള്ള ആളുകളെ ക്ഷണിച്ചു കൊള്ളുന്നു. സംവിധായകന് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കുറഞ്ഞത് 25-30 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഹോളിവുഡില്‍ നിന്നായാലും പ്രശ്‌നമല്ല, പക്ഷെ മലയാളം പഠിച്ചിട്ടു വേണം ഇങ്ങോട്ടു വരാന്‍. താല്പര്യമുള്ള, പ്രതിഭാശാലികളും പരിചയസമ്പന്നരും ഉടനേ തന്നെ ബന്ധപ്പെടേണ്ടതാണ്'

അങ്ങനെ, ആ പത്ര പരസ്യം കണ്ടിട്ട് സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്, ജെയിംസ് ക്യാമറൂണ്‍, മണിരത്‌നം, ഭാരതിരാജ, സിബി മലയില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സന്തോഷ് ശിവന്‍, രാജ്കുമാര്‍ ഹിറാനി, അശുതോഷ് ഗുവാരിക്കാര്‍ തുടങ്ങി കുറേപേര്‍ ഞാനുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടേ തീരൂ എന്ന വാശിയില്‍ എന്റെ വീടിന്റെ മുന്നിലെത്തി ക്യൂവില്‍ നില്‍ക്കുകയാണ്! 'പഞ്ചാബി ഹൗസി'ലെ ദിലീപ് താന്‍ കടം വാങ്ങിയ കാശ് ചോദിക്കാന്‍ വന്ന ആളുകളോട് ഇടപെടുന്നത് പോലെ, ഞാന്‍ ഓരോരുത്തരോടും പേഴ്സണലി ഓരോന്നും ചോദിച്ച് കമ്യൂണിക്കേറ്റ് ചെയ്തു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, മിസ്റ്റര്‍ സന്തോഷ് ശിവന്‍ മതി! ഞാന്‍ സംഭാഷണമെഴുതുന്ന എന്റെ ആദ്യത്തെ സിനിമയുടെ തിരക്കഥാകൃത്തും, ഛായാഗ്രാഹകനും, സംവിധായകനും, സര്‍വ്വോപരി നിര്‍മ്മാതാവും ആകാനുള്ള ആ മഹാഭാഗ്യം അദ്ദേഹത്തിന് തന്നെയിരിക്കട്ടെ! അതേസമയം, ബാക്കിയുള്ളവരെല്ലാം അവരുടെ സമയദോഷത്തെ പഴിചാരിയിട്ട്, ഏറെ ദുഖത്തോടെ, 'അടുത്ത സില്‍മേലെങ്കിലും വിളിക്കണേ സുരേഷ് സാറേ' എന്നും പറഞ്ഞു കൊണ്ട് വല്ലാത്തൊരു ഇറങ്ങിപ്പോക്കായിരുന്നു...

അങ്ങനെ, മാരിയറ്റി'ല്‍ സ്യൂട്ട് റൂം ബുക്ക് ചെയ്ത്, നാലഞ്ചു ദിവസം തലപുകഞ്ഞാലോചിച്ചിട്ട് ഒടുവില്‍ തീരുമാനിച്ച ആ പത്രപരസ്യം വഴി എനിക്ക് സംവിധായകനെ കിട്ടിയെങ്കിലും ആ പടത്തിന്റെ വിധി ഇങ്ങനെയായതില്‍ എനിക്കും, എന്നെ ഉപദേശിച്ച ആ സുഹൃത്തിനും അതിയായ ദുഃഖമെണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഒരു മറുപടി കൊടുത്തപ്പോള്‍ ആ സുഹൃത്തിനത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല, അണ്‍ഫ്രെണ്ട് ചെയ്തിട്ടു പോയി! അതെന്റെ തെറ്റാണോ? പറയൂ...

പിന്നെ, 'എന്നില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു' എന്ന് ആശാന്‍ പറഞ്ഞതിന് വേറൊരു അര്‍ത്ഥമുണ്ടായിരുന്നു. ഉപദേശി അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിമിനെ (കണ്ടാലും ഇല്ലെങ്കിലും... കണ്ടാല്‍ തന്നെ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും) കുറിച്ച്, ഒരു നൂറു പേജ് ബുക്ക് വാങ്ങി അതില്‍ മാര്‍ജിനൊക്കെ ഇട്ട്, വളരെ വളരെ വിശദമായിട്ട്, 'നന്മ' മാത്രം പറയുന്ന റിവ്യൂ നടത്താന്‍ ആവശ്യപ്പെട്ടിട്ട് ഞാനത് ചെയ്യാത്തതിലുള്ള കടുത്ത നിരാശയിലൂടെയാണ് എന്നിലുള്ള പ്രതീക്ഷയറ്റു പോയത്. ആറ്റുകാലമ്മച്ചിയാണേ സത്യം.

എന്തായാലും, 'ജാക്ക് & ജില്‍' എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. വളരെയധികം അടുപ്പമുണ്ടായിട്ടും സ്വകാര്യ ചാറ്റില്‍ വന്ന് ഒരു വാക്ക് പോലും പറയാത്ത, ചില സുഹൃത്തുക്കളുടെ 'സ്പെഷ്യല്‍' റിവ്യൂസ് കണ്ടപ്പോള്‍ 'അയ്യേ' എന്ന് തോന്നിയതൊഴിച്ചാല്‍ ബാക്കിയെല്ലാം ഭാവിയിലേക്കുള്ള പ്രചോദനങ്ങള്‍ തന്നെയാണ്. ഒരു പ്രിയസുഹൃത്ത്, എന്റെ വേറൊരു പോസ്റ്റിലെ കമന്റിലൂടെയും, വാട്‌സാപ്പ് മെസ്സേജിലൂടെയും 'ചട്ടമ്പിനാട്' സുരാജ് വെഞ്ഞാറമൂട് ശൈലിയിലൊരു വാചകം അയച്ചിരുന്നു,

'ഞാന്‍ ജാക്ക് & ജില്‍ കണ്ടു, കേട്ടോ...?? '
ഈ പറഞ്ഞ 'ങും ങും, ഞാന്‍ കണ്ടു കേട്ടോ' വായിച്ചിട്ട് ഞാന്‍ തിരികെ 'എങ്ങനെയുണ്ട് ഡിയര്‍' എന്ന് ചോദിക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും, പാവം! വേറൊരു സുഹൃത്തിന്റെ ക്രോക്കൊഡൈല്‍ രോദനം (ഹാവൂ, എന്റെ സുഹൃത്തിന്റെ പടം ഖുദാഗവ'യായല്ലോ, തൃപ്തിയായി) ഇപ്രകാരമായിരുന്നു,

'ചേട്ടന്‍ സംഭാഷണമല്ലേ എഴുതിയത്, അല്ലാതെ അഭിനയിച്ചില്ലല്ലോ, തിരക്കഥ എഴുതിയില്ലല്ലോ, ക്യാമറ കൈകാര്യം ചെയ്തില്ലല്ലോ, എഡിറ്റ് ചെയ്തില്ലല്ലോ, ആര്‍ട്ട് വര്‍ക്ക് ചെയ്തില്ലല്ലോ, കളര്‍ ഗ്രേഡിംഗ് ചെയ്തില്ലല്ലോ, സംവിധാനം ചെയ്തില്ലല്ലോ....'

ഇങ്ങനെ കുറേ 'ല്ലല്ലോ' പറഞ്ഞു കൊണ്ട്, എന്നോടുള്ള അതിയായ സ്‌നേഹവും സഹതാപവും കൊണ്ട്, പാവം ലിറ്ററലി കരയുകയായിരുന്നു! സദ്യ മോശമായതിലുള്ള അക്രമങ്ങള്‍ക്കിടയില്‍ നിന്ന് സാമ്പാറുണ്ടാക്കിയവനെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള ആ ഒരു സത്യസന്ധമായ പരാക്രമം എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ഇടംപിടിച്ചു, അബ്സൊലൂട്ടിലി ബോംബാസ്റ്റിക് എക്‌സ്പീരിയന്‍സ്! ഇങ്ങനെ അതികഠിനമായ സ്‌നേഹം കൊണ്ട് എന്റെ തലതല്ലി പൊളിക്കുന്ന കുറേ 'സ്‌നേഹിത'രുടെ ശല്യമൊഴിച്ചാല്‍, അവറ്റകളെ മാറ്റി നിര്‍ത്തിയാല്‍, നെഞ്ചില്‍ തൊടുന്ന സ്‌നേഹത്തോടെ, ഇഷ്ടത്തോടെ എന്നോടൊപ്പം നില്‍ക്കുന്ന ഒരുപാടുപേരുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിലൂടെ കിട്ടുന്ന മനമാര്‍ന്ന സന്തോഷമാണ് ഇനിയുള്ള ഓരോ ചുവടു വയ്പ്പിന്റെയും അടിസ്ഥാനം ?

സന്തോഷ് ശിവന്‍ എന്ന മഹാമേരുവിന്റെയൊപ്പം സിനിമയില്‍ തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞതിലും, 45 ദിവസങ്ങള്‍ അദ്ദേഹത്തിന്റെ ഒപ്പം കൂടാന്‍ കഴിഞ്ഞതിലും, ലക്ഷങ്ങള്‍ കൊടുത്താല്‍ പോലും പഠിക്കാന്‍ കഴിയാത്ത അത്രയും സിനിമാ അറിവ് ആ ലെജന്റില്‍ നിന്നും കിട്ടിയതിലും ഞാന്‍ എത്രത്തോളം ഭാഗ്യവാനാണെന്ന സത്യം ശരിക്കും തിരിച്ചറിയുന്നുണ്ട്... ???

(സഹതാപം എന്ന എരപ്പാളിത്തരത്തിന്, എന്നും എപ്പോഴും, 'പ്രേമം' ടീച്ചറിന്റെ പേരിന്റെ വില മാത്രമേ കൊടുക്കാറുള്ളൂ. സത്യം. ??????)



Watch | ചരിത്രത്തിലെ ഉപ്പുകഥകള്‍

Content Highlights: Jack and Jill, Santhosh Sivan Film, Suresh Kumar Raveendran, Criticism, Troll, Manju Warrier

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rachana Narayanankutty

2 min

ഈ പ്രതിഭ മതിയാകുമോ എന്തോ; അലൻസിയറേയും ഭീമൻ രഘുവിനേയും പരിഹസിച്ച് രചന നാരായണൻകുട്ടി

Sep 17, 2023


kg george passed away kamamohitham movie mammootty mohanlal unfulfilled dream

1 min

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായിവരുന്ന സിനിമ, നടക്കാതെപോയ 'കാമമോഹിതം'

Sep 25, 2023


kg george passed away kb ganesh kumar about director irakal film

1 min

കല്ലില്‍ ശില്പം കാണുന്ന ശില്പിക്കു സമാനമായിരുന്നു കെ.ജി ജോര്‍ജ്ജിന്റെ സംവിധാനമികവ്- ഗണേഷ്‌കുമാർ

Sep 25, 2023


Most Commented