സ്പീഡ് ട്രാക്ക് ന് ശേഷം ദിലീപ് - എസ് എല്‍ പുരം ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയല്‍. ആക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന തമിഴ് താരം അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഷിബു കമല്‍ തമീന്‍സ ആണ്. പൂര്‍ണമായും ഒരു ത്രില്ലര്‍ ആക്ഷന്‍ ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.

ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ 3 സംഘട്ടന സംവിധായകരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. എന്‍ ജി കെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന്‍ ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. ഗോവയും കൊച്ചിയും ആണ് പ്രധാന ലൊക്കേഷനുകള്‍. നവരാത്രിയോടനുബന്ധിച്ച് ആണ് റിലീസ് ചെയ്യുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

jack daniel

Content Highlights :jack daniel first look poster janapriya nayakan dileep action king arjun