jaaneman movie poster
കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നിട്ട് കുറച്ച് ആയെങ്കിലും ഇതുവരെ യുവാക്കളും കുടുംബപ്രേക്ഷകരും കാര്യമായി തിയേറ്ററുകളില്‍ എത്തിയിട്ടില്ല. ഇതിനു കാരണം അവരെ ഒന്നിച്ച് തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന ഒരു ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല എന്ന് തന്നെയാണ്. എന്നാല്‍ അതിന് ഒരു വിരാമമിട്ടുകൊണ്ട് ആയിരിക്കും ജാന്‍-എ-മന് എന്ന ചിത്രം പുറത്തിറങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. യുവതാരങ്ങള്‍ അണിനിരക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി ഫണ്‍ എന്റര്ടെയ്നര് സിനിമയായിരിക്കും ഇത് എന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചനകള്‍. ചിദംബരമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അര്ജുന് അശോകന്, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന്, റിയ സൈറ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം 'മിഴിയോരം നനഞ്ഞൊഴുകും' എന്ന ഗാനത്തിന്റെ റീമാസ്റ്റേര്‍ഡ് വെര്‍ഷനായാണ് ചിത്രത്തിന്റെ ആദ്യ ഗാനമായി പുറത്തിറങ്ങിയത്. കാനഡയില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ബേസിലിന്റെ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ഗാനത്തിനു കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന് ശേഷം പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് പോസ്റ്റര്‍ വമ്പന്‍ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഒരു പിറന്നാളാഘോഷമാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. പോസ്റ്ററിലെ പിറന്നാള്‍ കേക്കില്‍ ഇന്ത്യയുടെയും കാനഡയുടെയും പതാകകളും ചിത്രത്തിലെ ഗാനവും കൂട്ടിവായിക്കുമ്പോള്‍ തന്നെ യുവ പ്രേക്ഷകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചേരുവകളുള്ള ചിത്രമായിരിക്കും ജാന്‍-എ-മന് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജിത്ത് കൂക്കല്, ഷോണ്‍ ആന്റണി എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാക്കുന്നു. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫി നിര്‍വഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകന് ആകുന്ന ചിത്രം കൂടിയാണ് ഇത്. സഹ രചന സപ്നേഷ് വരച്ചല്‍, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര് പി.കെ ജിനു, സൗണ്ട് മിക്സ് എംആര്‍ രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്(സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പി ആര് ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര് വൈശാഖ് സി വടക്കേവീട് എന്നിവരാണ്. ഐക്കണ്‍ സിനിമാസ് ആണ് നവംബര്‍ 19 ന് ചിത്രം തീയേറ്ററുകളില്‍ റിലീസിന് എത്തിക്കുന്നത്.
Content Highlights: jaaneman malayalam movie new poster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..