തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ജാന്‍ എന മന്‍. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 19നാണ് തീയേറ്ററുകളിലെത്തിയത്. 

മികച്ച കോമഡി എന്റര്‍ടെയ്‌നറായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രത്തിന് ഞായറാഴ്ച്ച മാത്രം 350ല്‍ അധികം ഹൗസ്ഫുള്‍ ഷോകള്‍ ലഭിക്കുകയുണ്ടായി. 

മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ജാന്‍ എ മന്‍.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് സിനിമാ നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം.

സഹ രചന സപ്‌നേഷ് വരച്ചല്‍, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Content Highlights : Jaan E Man Theatre Response Review Chidambaram Ganapathi Balu Vargheese