അന്താരാഷ്ട്ര മോഡൽ ഐസിൻ ഹാഷ് 'നിഴലിൽ'; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു


എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്

ഐസിൻ ഹാഷ്| Photo: facebook.com|IzinHashOfficial|photos

ദുബായിലെ അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിൻ ഹാഷ്, നയൻ‌താര -കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെ 'നിഴൽ' എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.

അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. കിൻഡർ ജോയ്, ഫോക്സ് വാ​ഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ 'എമിറാത്തി ബോയ്' എന്ന പേരിലും പ്രശസ്തനാണ്.

ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത്, അന്താരാഷ്‌ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്.

Yay !!! A Happy News I am acting in a Mollywood movie ‘ Nizhal’ in the lead role with Lady Super Star Nayanthara and evergreen hero Kunchacko Boban. Looking forward for your love and support ❤️

Posted by Izin Hash on Saturday, 28 November 2020

ഇൻസ്റ്റാഗ്രാമിന്റെയും, ഫെയ്സ്ബുക്കിന്റേയും ബ്ലൂ ടിക്ക് വേരിഫിക്കേഷൻ വളരെ ചെറിയ പ്രായത്തിൽ ലഭിച്ച അപൂർവ്വം കുട്ടി സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ഐസിൻ. നയൻതാരയും കുഞ്ചാക്കോ ബോബനുമൊത്തുള്ള സിനിമയിലെ പ്രധാന സീനുകൾ അനായാസമായി ചിത്രീകരിക്കാൻ, എട്ടു വയസ്സുകാരനായ ഐസിന്റെ അഭിനയ പരിചയം ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

എസ് സഞ്ജീവാണ് സിനിമയുടെ തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാണ്. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

Content Highlights: Izin Hash International model in Nizhal Movie Kunchako Boban Nayanthara Appu Bhattathiri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented