യൻതാരയ്‌ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ചിത്രങ്ങൾ വെെറലാകുന്നു. നിഴൽ എന്ന സിനിമയിലുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിത്. ഇസയ്ക്കൊപ്പം ചാക്കോച്ചനും ഭാര്യ പ്രിയയും ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ ചിത്രം ആരാധകരുമായി പങ്കുവച്ചത്.

എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴൽ'. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

എസ്. സഞ്ജീവാണ് ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ,  മേക്കപ്പ്- റോണക്‌സ് സേവ്യർ.

Content Highlights: Izhak kunchacko boban viral photo with Nayanthara Nizhal Movie set