ളരെ കാലം പ്രണയിച്ചശേഷം 2005 ഏപ്രില്‍ 2നാണ് കുഞ്ചാക്കോ ബോബന്‍ തന്റെ ഏറ്റവും വലിയ ആരാധിക കൂടിയായ പ്രിയയെ വിവാഹം ചെയ്തത്. പതിനാലു വര്‍ഷത്തോളം കാത്തിരുന്ന് 2019 ഏപ്രില്‍ 16നാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞു പിറക്കുന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നു പേര്. കുഞ്ഞുണ്ടായതിനു ശേഷമുള്ള വിശേഷങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന കൂട്ടത്തില്‍ ഇസഹാക്കിന്റെ മാമോദീസ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ചാക്കോച്ചന്‍. 

ജൂണ്‍ 30ന് കൊച്ചി എളംകുളം വലിയ പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. കുഞ്ഞ് ഇസയെ കാണാന്‍ മലയാള സിനിമയിലെ പ്രമുഖ നടന്‍മാരും നടിമാരുമെല്ലാം എത്തിയിരുന്നു. ദിലീപ്, കാവ്യ എന്നിവര്‍ പള്ളിയിലെ ചടങ്ങുകള്‍ക്കും വൈകീട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, ജയസൂര്യ, സംവിധായകന്‍ ലാല്‍ ജോസ്, രമേഷ് പിഷാരടി, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, വിനു മോഹന്‍, വിജയ് യേശുദാസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ടിനി ടോം തുടങ്ങി വലിയൊരു താരനിര തന്നെ എത്തിയിരുന്നു.

Content Highlights : Izahaak Boban Kunchacko baptism video, Kunchacko Boban Priya Kunchacko