ഐ.വി ശശി | Photo: Mathrubhumi Archives
കൊച്ചി: സാംസ്‌കാരിക സംഘടനയായ ഫസ്റ്റ് ക്‌ളാപിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഐ.വി ശശി പുരസ്‌കാര നിര്‍ണയം അവസാനഘട്ടത്തിൽ. 'ഐ.വി ശശി ഫിലിം അവാര്‍ഡ് 2020' എന്നു പേരിട്ടിരിക്കുന്ന അവാര്‍ഡിന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെയും നവാഗതസംവിധായകരെയുമാണ് പരിഗണിക്കുന്നത്.
സംവിധായകന്‍ ഐ.വി ശശിയുടെ ചലച്ചിത്രകാഴ്ചപ്പാടുകളോട് കിടപിടിക്കുന്ന മുഖ്യധാരാസിനിമകളെയാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. പതിനഞ്ചോളം സിനിമകളാണ് ഇപ്പോള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കഥാകൃത്ത് ജോണ്‍പോള്‍, നിര്‍മാതാവ് വി.ബി.കെ മേനോന്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അമ്പതിനായിരം രൂപയുമടങ്ങുന്നതാണ് ഐ.വി ശശി പുരസ്‌കാരം.
ഐ.വി ശശിയുടെ ഓര്‍മദിനമായ ഒക്ടോബര്‍ 24ന് വൈകുന്നേകം ആറുമണിയ്ക്ക് ഫസ്റ്റ്ക്‌ളാപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.
Content Highlights: IV sasi director award, First clap
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..