പ്രവാസികളുടെ നേതൃത്വത്തിൽ സഞ്ജീവ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഇറ്റ് ഈസ് എ സ്മാൾ വേൾഡ് (it's a small World) നവംബർ 26നു ന്യൂയോർക്ക് സമയം ഉച്ചകഴിഞ്ഞ് 2 മണിക്കും 9 മണിക്കും റിലീസ് ചെയ്യും
അക്കരക്കാഴ്ചകൾ എന്ന സീരിസിൽ ബേബികുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സഞ്ജീവ് നായർ, ബിനു സാമുവലുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് ബിനു സാമുവൽ. കൊറോണ ലോക്ക്ഡൗൺ സമയത്ത്, ന്യൂ ജേഴ്‌സിയിൽ തന്നെ താമസിക്കുന്ന കുറച്ചു അഭിനേതാക്കളുടെ സഹായത്തോടെ ആണ് ഇവർ ഇത് നിർമ്മിച്ചത്. മൂന്ന് സുഹൃത്തുകൾ കുറച്ചു മദ്യപിക്കുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണത്തിൽ, ഭാര്യമാരെ മാനസികമായി എങ്ങനെ നിയന്ത്രിക്കാം എന്ന് ചർച്ച ചെയ്യുകയും, അതിനെ തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബിനു സാമുവേൽ ഛായാഗ്രഹണവും എഡിറ്റിംഗും സൗണ്ട് സംവിധാനവും നിർവഹിച്ചു. സഞ്ജീവ് നായർക്കു പുറമേ തരുണാ ഇമാനിയാണ് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ന്യൂ ജേഴ്‌സിയിൽ പബ്ലിക് സ്പീക്കിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ് തരുണ ഇമാനി. ഇവർക്ക് പുറമെ ഉത്കർഷ് നദ്കർണി, വിവേക് ആര്യ, സുപർണ ആര്യ, അമൻ അർണേജ, വിനയ് നായർ, ഇസാക് സാമുവൽ, ഭാഗ്യശ്രീ പഥക്, മൃണാൾ ഹോനാപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Content Highlights: its a small word Pravasi short film from America