-
സമൂഹത്തിലെ സദാചാര അനീതികളെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഇഷ്‌ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗമും ആന്‍ ശീതളുമാണ് നായികാനായകന്‍മാരായെത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ശിവ മോഹ സംവിധാനം ചെയ്യുന്ന തമിഴ് ഇഷ്‌കില്‍ ഷെയ്ന്‍ അഭിനയിച്ച 'സച്ചി' എന്ന കഥാപാത്രത്തെ കതിര്‍ അവതരിപ്പിക്കും. പരിയേരും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് കതിര്‍. തമിഴിലും ആന്‍ ശീതള്‍ തന്നെ നായികയാവും. തമന്നയുടെ പെട്രോമാക്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ ഈഗിള്‍ ഐ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുക. ഷൂട്ടിങ് ഉടനെ ആരംഭിക്കും.
വിജയ്‌യുടെ ബിഗിലിലാണ് കതിര്‍ അവസാനമായി അഭിനയിച്ചത്. സര്‍ബത്ത് എന്നൊരു പുതിയ ചിത്രവും പുറത്തിറങ്ങാനുണ്ട്.
Content Highlights : ishq tamil remake kathir plays the role of shane and ann sheethal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..