സംഗീതത്തിൽ വ്യത്യസ്ത  പരീക്ഷവുമായി ഇരുളിയെന്ന തമിഴ് ചലച്ചിത്രം.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് സിനിമയ്ക്ക് മുള സംഗീതം ഒരുക്കിയിരിക്കുകയാണ് തൃശ്ശൂരിലെ ആറങ്ങോട്ടുകര വയലി ബാംബൂ മ്യൂസിക് ടീം.

കഴിഞ്ഞ 11  വര്ഷങ്ങളായി മുള സംഗീതത്തിൽ പ്രവർത്തിച്ചു  വരുന്ന വയലി ബാംബൂ എന്ന മ്യൂസിക് ടീം . ഈ മുള സംഗീതം സിനിമയ്ക്ക് വിത്യസ്ത അനുഭവം പകരുമെന്ന്  ചെന്നൈ നടിപ്പുകോട്ടകെ ആക്ടിങ് സ്കൂൾ പ്രൊഫസറുo സിനിമയുടെ സംവിധായകനുമായ മദൻ  ഗബ്രീയേൽ പറഞ്ഞു.

പുതിയ കലാകാരൻമാർക്ക് അവസരം ലഭിക്കുകയും, അവരുടെ വ്യത്യസ്തമായ കഴിവുകൾ ഉൾപ്പെടുത്തി മാത്രമേ  കലാലോകം വളർച്ചയിലെത്തൂ . ഇതിൻ്റെ ഭാഗമായാണ്   മുളസംഗീതം കൊണ്ടുള്ള ഈ പദ്ധതി തയ്യാറാക്കിയത്. ഇന്ത്യയിൽ ഏറെ അറിയപ്പെടുന്ന മുള  സംഗീത സംഘം കൂടിയാണ് വയലി ടീം. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൾച്ചറൽ ഉത്സവ്, ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ, കുവൈത്ത് കൾച്ചറൽ ഈവൻ്റ് തുടങ്ങി തുടങ്ങി നിരവധി സ്റ്റേജുകളിൽ മുള സംഗീതം അവതരിപ്പിക്കുകയുണ്ടായി. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച കലാ സംഘടക്കുള്ള അവാർഡ്, യുനെസ്കോ ഉൾപ്പെടെയുള്ള രാജ്യാന്തര അവാർഡുകളും ലഭിക്കുകയുണ്ടായി.

തൃശ്ശൂർ ജില്ലയിലെ ആറങ്ങോട്ടുകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വയലി സ്വന്തമായി ഉപകരണങ്ങൾ നിർമ്മിക്കുകയും, സംഗീതം ചിട്ടപ്പെടുത്തിയുമാണ് വേദികളിൽ മുളസംഗീത വിസ്മയം തീർക്കുന്നത്. സോഷ്യൽ മീഡിയകളിൽ നിന്നും വയലിയുടെ മുളസംഗീതം കണ്ടാണ് വയലിയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്ന് ഡയറക്ടർ പറഞ്ഞു.

Content Highlights: Iruli Tamil Movie, Bamboo Music, vayali folklore group, Cheruthuruthi