സി യൂ സൂണ്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും വേഷമിട്ട 'ഇരുള്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നസീര്‍ യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍  പറയുന്നു. ഏപ്രില്‍ 2 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാന്‍ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍-ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 


ഛായാഗ്രഹണം-ജോമോന്‍ ടി. ജോണ്‍. പ്രോജെക്ട് ഡിസൈനര്‍- ബാദുഷ.

Content Highlights: Irul Official Trailer Fahadh Faasil, Soubin Shahir, Darshana Rajendran, Malayalam Film, Release on Netflix