വിക്രമിനെ നായകനാക്കി ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ഇരു മുഗന്റെ ടീസര്‍ പുറത്തിറങ്ങി. വിക്രമിന്റെയും നയന്‍താരയുടെയും പ്രണയ രംഗങ്ങള്‍ കോര്‍ത്തിണക്കിയ 'ഹലേന' എന്ന പാട്ടിന്റെ ഏതാനും ഭാഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഓഗസ്റ്റ് 2 ന് മുഴുവന്‍ ഗാനങ്ങളും പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഹാരിസ്  ജയരാജാണ് ഇരു മുഗന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സമുറായ്, സാമി, അന്യന്‍, ഭീമ. അരുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാരിസ്  ജയരാജ് സംഗീതമൊരുക്കുന്ന വിക്രമിന്റെ ആറാമത്തെ ചിത്രമാണ് ഇരു മുഗന്‍. 

സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ഇരട്ടവേഷത്തിലാകും വിക്രം എത്തുക. നയന്‍താരക്കു പുറമെ നിത്യ മേനോനും നായികാ വേഷത്തിലെത്തുന്നുണ്ട്.