പ്രേക്ഷകശ്രദ്ധ നേടി പ്രവാസി ഡ്രൈവറുടെ കഥ പറയുന്ന 'ടു മെൻ'


നാടിനെ അപേക്ഷിച്ച് വിദേശത്തു സിനിമാ ചിത്രീകരണം വളരെ പ്രയാസമാണെന്ന് ജോയൽ പറയുന്നു.

ടു മെൻ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും

ഇർഷാദ്, രൺജി പണിക്കർ, ഡോണി ഡാർവിൻ, ലെന, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം "ടു മെൻ" വിജയകരമായി പ്രദർശനം തുടരുന്നു. മലയാളസിനിമയിൽ ഗൾഫ് പശ്ചാത്തലത്തിൽ കഥപറയുന്ന റോഡ് മൂവിയാണ് ടു മെൻ. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടുപേർ നടത്തുന്ന യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. ചിത്രത്തിലെ 90 ശതമാനവും യുഎഇയിലാണ് ചിത്രീകരിച്ചത്. കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ്. തിരക്കഥയും സംഭാഷണവും മുഹമ്മദ് വെമ്പായം. കലാ സംവിധായകനും പ്രൊജക്റ്റ്‌ ഡിസൈനറും ജോയൽ ജോർജാണ്.

ടു മെൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡാനി ഡാർവിനും ജോയലും ചേർന്ന് ചേർന്ന് രാസ്ത എന്റർടൈൻമെന്റ് എന്നൊരു ബാനർ തുടങ്ങിയിരുന്നു. മെൽവിൻ ജി ബാബു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തന്റെ പ്രീ പ്രോഡക്ഷനുമായിരിക്കുമ്പോളാണ് 'ഡി ഗ്രൂപ്പ്' നിർമിക്കുന്ന 'ടു മെൻ' ൽ പ്രൊജക്റ്റ് ഡിസൈനറും ആർട്ട് ഡയറക്ടറും ആയി ജോയിൻ ചെയുന്നത് ." ടു മെൻ എന്ന സിനിമയെപ്പറ്റി ജോയലിന്റെ വാക്കുകൾ ഇങ്ങനെ.

പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ചതിനാൽ ചിത്രീകരണ സമയത്ത് പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. കഥാപാത്രങ്ങൾക്കായി വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ ഒരു തോക്ക് സംഘടിപ്പിക്കാൻ വരെ വല്ലാതെ കഷ്ടപ്പെട്ടു. അവസാനം ഷാർജ ഷൂട്ടിംഗ് ക്ലബ്ബിൽ നിന്നാണ് ഗൺ കിട്ടിയത്. പുറമെയുള്ള ചിത്രീകരണം ആയത് കൊണ്ട് തന്നെ പല സൗകര്യങ്ങളും ലഭിക്കാൻ വലിയ പാടായിരുന്നു. നാടിനെ അപേക്ഷിച്ച് വിദേശത്തു സിനിമാ ചിത്രീകരണം വളരെ പ്രയാസമാണെന്ന് ജോയൽ പറയുന്നു. എങ്കിലും ഓരോ കലാകാരന്മാരും അവരുടെ കഴിവിന്റെ പരമാവധി ഈ ചിത്രത്തിനുവേണ്ടി മാറ്റിവച്ചു. ധൈര്യമായി ഈ സിനിമ കാണാം എന്നും ജോയൽ പറയുന്നു. തിയേറ്ററുകളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷവാനാണ് ജോയൽ ഇപ്പോൾ.

ഓഗസ്റ്റ് 5 ന് ടു മെൻ തിയറ്ററിൽ റിലീസിന് എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കേരളക്കര കൊടുത്തത് നിരാശപ്പെടുത്താത്ത വരവേൽപ്പാണ്. ആഗ്രഹങ്ങളും കഴിവും കൂട്ടിച്ചേർത്ത് നമ്മുടെ നാട്ടിൽ റിലീസ് ആകുന്ന ഓരോ ചിത്രത്തിനും അർഹിക്കുന്ന വരവേൽപ് കൊടുക്കേണ്ടത് മലയാളി പ്രേക്ഷകന്റെ ചുമതലയാണെന്ന് ജോയൽ അഭിപ്രായപ്പെട്ടു.

സ്വന്തമായ്‌ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ജോയൽ ഇപ്പോൾ. മെൽവിൻ ജി ബാബു ഉൾപ്പടെ മലയാളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റേഴ്സ് അണി നിരക്കുന്ന ചിത്രം ഉടൻ പ്രതീക്ഷിക്കാം. സിനിമാ ലോകം അല്ലാതെ മീഡിയ ഗോഡ് ( mediagod.in ) എന്ന അഡ്വെർടൈസിങ് കമ്പനിയും മറ്റൊരു ഐ. ടി കമ്പനിയും നടത്തികൊണ്ട് പോകുന്നു. ജോയൽ നിർമിക്കുന്ന 'ഫിഫത് സീസൺ' എന്ന ഓഫ് ബീറ്റ് ചിത്രം ഉടൻ റിലീസിന് ഒരുങ്ങുകയാണ് .

Content Highlights: Irshad and MA Nishad, Two Men Movie, Ranji Panicker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented