ഇന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ വേദനയിലാഴ്ത്തി ബോളിവുഡ് നടൻ ഇർഫാൻ ഖാൻ വിട പറഞ്ഞിട്ട് ഒരു വർഷം. ഈ ഓർമ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഭാര്യ സുതാപ സിക്ദർ. നിലവിലെ കോവിഡ്

"പോയ വർഷം ഇതേ രാത്രി ഞാനും എന്റെ സുഹൃത്തുക്കളും നിനക്കായി ​ഗാനങ്ങൾ പാടി, നിന്റെ പ്രിയപ്പെട്ട ​ഗാനങ്ങളെല്ലാം. നിർണായകമായ ഇത്തരം സമയങ്ങളിൽ മതപരമായ ​ഗാനങ്ങൾ ഉപയോഗിച്ച് മാത്രം കണ്ടതിനാൽ നഴ്സുമാർ ഞങ്ങളെ വിചിത്രമായി നോക്കുന്നുണ്ടായിരുന്നു.

പക്ഷേ ഞാനത് നിങ്ങൾക്കായി ചെയ്തില്ല. നിങ്ങൾ സ്നേഹിച്ച ഓർമ്മകളുമായി നിങ്ങൾ പോകണമെന്ന് ഞാൻ ആഗ്രഹിച്ച സമയമായിരുന്നു അത്. അതുകൊണ്ട് ഞങ്ങൾ പാട്ടുകൾ പാടി. അടുത്ത ദിവസം നിങ്ങൾ അടുത്ത സ്റ്റേഷനിലേക്ക് നിങ്ങൾ യാത്രയായി..ഞാൻ കൂടെയില്ലാതെ എവിടെ ഇറങ്ങണമെന്ന് നിങ്ങൾക്കറിയുമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
 363 ദിവസങ്ങൾ, 8712 മണിക്കൂറുകൾ, ഓരോ സെക്കന്റുകളും എണ്ണുമ്പോൾ...കാലത്തിന്റെ ഈ വലിയ സമുദ്രം എങ്ങനെ ഒരാൾ കൃത്യമായി നീന്തുന്നു? എന്റെ കാര്യത്തിൽ 29 ഏപ്രിൽ 11.11 ന് ആ ക്ലോക്ക് നിലച്ചു.

ഇർഫാൻ, അക്കങ്ങളുടെ നി​ഗൂഢത നിങ്ങൾക്കേറെ താത്‌പര്യമായിരുന്നു. നിങ്ങളുടെ അവസാന ​ദിനത്തിൽ മൂന്ന് പതിനൊന്ന് വന്നത് രസകരമായി തോന്നുന്നു. 11/11/11 വളരെ നി​ഗൂഢത നിറഞ്ഞ നമ്പറാണെന്ന് പലരും പറയുന്നു.

ഈ മഹാമാരി കടന്ന് എങ്ങനെ മുന്നോട്ട് പോകും എന്നത് ഭയവും വേദനയും ഉത്‌കണ്ഠയും വർദ്ധിപ്പിക്കുന്നു. പേര് മാറ്റുന്നതിനുള്ള ഒപ്പ് ഉൾപ്പടെ പുതിയ ചില ഉത്തരവാദിത്തങ്ങളോടെ ദിവസങ്ങൾ കടന്നുപോയി. അദ്ദേഹത്തിന്റെ പേര് എടുത്ത് മാറ്റി സുതാപ എന്ന് മാത്രം ആക്കും, എന്റെ വിരലുകൾ നിന്നു പോയി, എനിക്ക് ഒപ്പിടാൻ കഴിയാതായി, ഞാനൊരു ദിവസം അവധിയെടുത്തു, പേരിന്റെ കളികളായിരുന്നു എന്റെ മനസ് നിറയെ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ ദിനം ഓർത്തു. നിങ്ങളെന്റെ പേര് തെറ്റായി ഉച്ഛരിച്ചതും ഞാൻ തിരുത്തിയതും. ജീവിതകാലം മുഴുവൻ പരസ്പരം തിരുത്താനുള്ള ഒരു നീണ്ട യാത്രയായിരുന്നു അത്. വഴക്കിട്ട്, ചിരിച്ച്, വാദിച്ച്, ഒന്നിച്ച് നമ്മൾ മുന്നോട്ട് പോയി. ആൾക്കൂട്ടത്തിലെ ഒറ്റയാനായിരുന്നു നിങ്ങൾ. ഇപ്പോൾ ഒരു ജനക്കൂട്ടം നിങ്ങളെ അനുഗമിക്കുന്നു..." സുതാപയുടെ കുറിപ്പിൽ പറയുന്നു.

രണ്ട് ആൺമക്കളാണ് ഇർഫാനും സുതാപയ്ക്കും.. ബബിലും അയാനും... 2020 ഏപ്രിൽ 29 നാണ് അർബുദത്തെ തുടർന്ന് ഇർഫാൻ മരിക്കുന്നത്.

''ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാൻ നേടി''എന്നാണ് ഇർഫാന്റെ മരണശേഷം സുതാപ ആദ്യമായി പ്രതികരിച്ചത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുതാപ. അവിടെ വച്ചാണ് ഇവർ പ്രണയത്തിലാകുന്നത്. 1995 ൽ വിവാഹിതരുമായി.

പ്രതിസന്ധിയിലും ജീവിതത്തെ സന്തോഷത്തോടെയാണ് സുതാപയും ഇർഫാനും സമീപിച്ചത്. അത് തന്നെയാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയവും. അത്യപൂർവമായ ന്യൂറോ എൻഡോക്രൈൻ ട്യൂമറാണ് തനിക്കെന്നറിഞ്ഞപ്പോഴും ചികിത്സക്കാലത്തും ജീവിതത്തെ പ്രസന്നതയോടെ കണ്ടു ഇർഫാൻ. ഭർത്താവിന് താങ്ങും തണലുമായി സുതാപ കൂടെയുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഇർഫാൻ അഭിനയവും തുടർന്നു.

“People living deeply have no fear of death”… Anaïs Nin your favourite poet Irrfan. Last year tonight me and my friends...

Posted by Sutapa Sikdar on Wednesday, 28 April 2021

content highlights : Irrfan Khan’ s wife Sutapa heartfelt note on his first death anniversary