'ആ വാക്ക് ഡോക്ടർ ഉച്ചരിച്ചില്ല, ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ സങ്കടമുണ്ട്'


നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുതാപ. അവിടെ വച്ചാണ് സുതാപയുമായി ഇർഫാൻ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും

ഇർഫാനൊപ്പം സുതാപ Photo | www.facebook.com|sutapa.sikdar

ബോളിവുഡിനും ആരാധകർക്കും ഇന്നും വിശ്വസിക്കാനായിട്ടില്ല നടൻ ഇർഫാൻ ഖാന്റെ മരണം. ചെയ്യാൻ മികച്ച കുറേ കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ഇർഫാൻ വിടവാങ്ങിയത്. ഇർഫാന്റെ മരണശേഷം താരത്തെ കുറിച്ചുള്ള ഓർമകൾ ഭാര്യ സുതാപ സിക്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്‌ സുതാപ. ഒരു മകൾ വേണമെന്ന് ഇർഫാൻ അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സുതാപ. പെൺകുഞ്ഞുങ്ങളുടെ ദിനത്തിന്റെയന്ന് പങ്കുവച്ച കുറിപ്പിലാണ് സുതാപ ഇക്കാര്യം പറയുന്നത്.

"ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ എന്റെ ഡോക്ടർ മകൻ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങൾ, ആരോ​ഗ്യമുള്ള കുഞ്ഞ് എന്നാണ്. എനിക്ക് കടുത്ത നിരാശ തോന്നി. ആ ദിവസവും ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിലും എനിക്ക് സങ്കടം ഉണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെൺകുഞ്ഞിന്.."സുതാപ കുറിക്കുന്നു.Me and irrfan wanted to have a daughter so desperately that on my second delivery my doc could not utter the word son...

Posted by Sutapa Sikdar on Sunday, 27 September 2020

രണ്ട് ആൺമക്കളാണ് ഇർഫാനും സുതാപയ്ക്കും.. ബബിലും അയാനും... ഇക്കഴിഞ്ഞ ഏപ്രിൽ 29 നാണ് അർബുദത്തെ തുടർന്ന് ഇർഫാൻ മരിക്കുന്നത്.

''ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാൻ നേടി''എന്നാണ് ഇർഫാന്റെ മരണശേഷം സുതാപ ആദ്യമായി പ്രതികരിച്ചത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുതാപ. അവിടെ വച്ചാണ് ഇവർ പ്രണയത്തിലാകുന്നത്. 1995 ൽ വിവാഹിതരുമായി.

പ്രതിസന്ധിയിലും ജീവിതത്തെ സന്തോഷത്തോടെയാണ് സുതാപയും ഇർഫാനും സമീപിച്ചത്. അത് തന്നെയാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയവും. അത്യപൂർവമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണ് ‌തനിക്കെന്നറിഞ്ഞപ്പോഴും ചികിത്സക്കാലത്തും ജീവിതത്തെ പ്രസന്നതയോടെ കണ്ടു ഇർഫാൻ. ഭർത്താവിന് താങ്ങും തണലുമായി സുതാപ കൂടെയുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഇർഫാൻ അഭിനയവും തുടർന്നു.

Content Highlights : Irrfan Khan Wanted To Have A Daughter Reveals Wife Sutapa Sikdar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented