രോ​ഗത്തോട് പൊരുതി കീഴടങ്ങി ഇർഫാൻ യാത്രയാകുമ്പോൾ അകാലത്തിൽ പൊലിന്നുത് ഒരുപിടി മികച്ച കഥാപാത്രങ്ങൾ കൂടിയാണ്. ഒരുപാട് നല്ല ചിത്രങ്ങൾ കൂടിയാണ്.

അതിലൊന്നാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട സിനിമ. സിസ്റ്റര്‍ അഭയയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടന്ന നിയമ പോരാട്ടങ്ങളെ ആസ്പദമാക്കി സിനിമ പ്രഖ്യാപിക്കുന്നത് 2017 ലാണ്.  സാമൂഹിക പ്രവർത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരുന്നത്. 

പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ആദിത്യ ജോഷി  കൊച്ചിയിലെത്തി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇത് വലിയ വാർത്തയാകുകയും ചെയ്തു. പിന്നീട് ഹോളിവുഡിലും ബോളിവുഡിലുമായി ഇർഫാൻ തിരക്കിലായതോടെ ഈ ചിത്രം നീണ്ടുപോവുകയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് പ്രഖ്യാപനം മുതൽ ഈ ചിത്രത്തെ കാത്തിരുന്നത്. ഇപ്പോൾ യാഥാർഥ്യമാകാതെ പോയ ഈ ചിത്രത്തെ പാതിവഴിയിൽ ഉപേക്ഷിച്ച് ഇർഫനും മറഞ്ഞുപോയിരിക്കുകയാണ്.

Content Highlights: Irrfan Khan movie on Sister Abhaya murder case