ചിയാന്‍ വിക്രമും അജയ് ജ്ഞാനമുത്തുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിട്ട് കുറച്ചു നാളുകളായി. വിക്രമിന്‍റെ കരിയറിലെ 58-ാമത്തെ ചിത്രമാണിത്. ഒക്ടോബറ്‍ 4ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരവും കേന്ദ്രകഥാപാത്രമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താനാണ് ചിത്രത്തില്‍ വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. ഇര്‍ഫാനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ജ്ഞാനമുത്തുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

താരത്തിന്‍റെ ആക്ഷന്‍ അവതാരത്തിനായി കാത്തിരിക്കുന്നു എന്ന ക്യാപ്ഷനോടെ ഇര്‍ഫാനൊപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. 

Vikram 58

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പില്‍ വിക്രം എത്തുമെന്നാണ് സൂചന. പ്രിയ ഭവാനി ശങ്കറായിരിക്കും ചിത്രത്തില്‍ വിക്രമിന്‍റെ നായികയായെത്തുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍.റഹ്മാനാണ്. 

Content Highlights : Irfan Pathan joins Vikram's next movie Vikram 58 Ajay Gnanamuthu AR Rahman