അവള്‍ക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നി; കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍


''സന്തോഷകരമായ അത്ഭുതം നിറഞ്ഞ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയായിരുന്നു അത്''

-

കാന്‍സറുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് മനസ്സു തുറന്ന് ഇര്‍ഫാന്‍ ഖാന്‍. 2018 ലാണ് ഇര്‍ഫാന്‍ ഖാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധയ്ക്ക് അദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യ സുതപ സിക്തറിന്റെ പിന്തുണയാണ് തനിക്ക് രോഗത്തോട് പോരാടാനുള്ള ഊര്‍ജ്ജം നല്‍കിയതെന്ന് ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.

'സന്തോഷകരമായ അത്ഭുതം നിറഞ്ഞ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയായിരുന്നു അത്. ഞങ്ങള്‍ ഒരുപാട് കരഞ്ഞു, ഒരുപാട് ചിരിച്ചു. എനിക്ക് പിന്തുണയുമായി അവള്‍ കൂടെയുണ്ടായിരുന്നു. അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നലുണ്ടായി. അവളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. വല്ലാത്ത ആശങ്കയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. പക്ഷേ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. വരുന്നത് എന്തു തന്നെയാണെങ്കിലും അതിനെ സ്വീകരിക്കാന്‍ സജ്ജമായി.'

അസുഖ ബാധിതനാണെന്ന് മനസ്സിലായതോടെ ഇര്‍ഫാന്‍ ഖാന്‍ ലണ്ടനില്‍ ചികിത്സ തേടി. 2019-ല്‍ അദ്ദേഹം തിരിച്ചെത്തുകയും അംഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ വേഷമിടുകയും ചെയ്തു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കാര്‍വാന്‍ എന്ന ചിത്രം പുറത്തിറങ്ങിയതും ഏതാണ്ട് ഇതേ സമയത്താണ്. ഇപ്പോഴും അദ്ദേഹം രോഗത്തില്‍നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല. എന്നിരുന്നാലും സിനിമയില്‍ സജീവമാണ്.

Content Highlights: Irfan Khan on Cancer treatment struggle come back wife Sutapa Sikdar irrfan khan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented