ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
ലോകമൊട്ടാകെയുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച് ജോജു ജോര്‍ജിന്റെ 'ഇരട്ട'. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത് മുതല്‍ പല വിദേശ രാജ്യങ്ങളിലും ടോപ് 10 ലിസ്റ്റില്‍ തുടരുകയാണ് ഈ ഇമോഷണല്‍ ത്രില്ലര്‍. അഭിനയത്തില്‍ ജോജു ജോര്‍ജ് ഒരു അസാമാന്യ പ്രതിഭയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച ചിത്രം കൂടിയാണ് ഇരട്ട. ജോജുവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതോടെ ഇരട്ടയുടെ ജനപ്രീതി മലയാളം വിട്ട് ഇന്ത്യയും കടന്ന് വിദേശങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉള്‍പ്പടെ പല രാജ്യങ്ങളിലും ടോപ് 10 ലിസ്റ്റില്‍ തന്നെയാണ് ചിത്രമുള്ളത്. ഇന്ത്യയില്‍ ഇപ്പോഴും ടോപ് ടൂവില്‍ തുടരുന്ന ചിത്രം ശ്രീലങ്കയില്‍ ടോപ് ത്രീയും ബംഗ്ലാദേശിലും ജി.സി.സി.യിലും ടോപ് ഫോറുമാണ്. സിംഗപ്പൂരില്‍ ടോപ് സേവനും മാലി ദ്വീപില്‍ എട്ടാമതും മലേഷ്യയില്‍ പത്താമതുമാണ് ചിത്രം.
ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സിനിമയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളില്‍ വിറ്റുപോയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
മനുഷ്യ മനസിന്റെ നിഗൂഢ തലങ്ങളിലൂടെ അതിസൂക്ഷ്മമായി സഞ്ചരിച്ച ഇമോഷണല്‍ ത്രില്ലറാണ് ഇരട്ട. ബാല്യകാലത്തിന്റെ ദുരനുഭവങ്ങള്‍ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന രണ്ട് ഇരട്ട സഹോദരങ്ങളുടെ ജീവിതമാണ് ഇരട്ടയുടെ പശ്ചാത്തലം. ഒരു കുറ്റാന്വേഷണ സിനിമ എന്ന ത്രെഡില്‍ കുരുക്കിയിട്ട് ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇരട്ട.
ശ്രിന്ദ, അഞ്ജലി, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയന്‍, ത്രേസ്യാമ്മ, ജയിംസ് ഏലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിന്‍ ബെന്‍സന്‍, എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി.
Content Highlights: iratta trending in netflix across world
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..