Iraivan poster
പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവര്‍ നിര്‍മിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന 'ഇരൈവന്‍' ഓഗസ്റ്റ് 25ന് ചിത്രം റിലീസിനെത്തും. പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന വമ്പന്‍ വിജയത്തിന് ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാണ് 'ഇരൈവന്‍'. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രേക്ഷകര്‍ക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററില്‍ ഒരുക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം. ക്യാമറ - ഹരി പി വേദനത്, എഡിറ്റര്‍ - മണികണ്ഠന്‍ ബാലാജി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജാക്കി, ആക്ഷന്‍ - ഡോണ്‍ അശോക്, പബ്ലിസിറ്റി ഡിസൈനര്‍ - ഗോപി പ്രസന്ന, പി.ആര്‍.ഒ - ശബരി.
Content Highlights: Iraivan Jayam Ravi Nayanthara film gets a release date august 25
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..