അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 16 മുതൽ


ക്ലാരസോള ഉദ്ഘാടനച്ചിത്രം, ഡെലിഗേറ്റ് പാസുകൾ നാളെമുതൽ

International Women Film Festival

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ വനിതാസംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 26-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ‘ക്ലാരസോള’യാണ് ഉദ്ഘാടനച്ചിത്രം. മേളയിൽ ചിത്രത്തിന്റെ രണ്ടുപ്രദർശനങ്ങളുണ്ടായിരിക്കും. 16-ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിലെ ഉദ്ഘാടനച്ചടങ്ങിനുശേഷമായിരിക്കും പ്രദർശനം.

26-ാമത് ഐ.എഫ്.എഫ്.കെയിൽ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ചസംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അർജന്റീനൻ ചിത്രവും മേളയിലുണ്ട്.

ലോകസിനിമ, ഇന്ത്യൻസിനിമ, മലയാളസിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 17, 18 തീയതികളിൽ വൈകീട്ട് അഞ്ചിന് ഓപ്പൺഫോറമുണ്ടാവും.

15-ന് ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. https://regitsration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റാവാം.

മുതിർന്നവർക്ക് 300 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഫീസ്.

സിനിമകൾ ഇങ്ങനെ

16-ന്

കൈരളി: രാവിലെ 10.15 -എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡിസയർ (ലൈല ബൗസിദ്), 12.30- യുനി (കാമില അൻഡിനി), 3.15 -കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ), 6.00 (ഉദ്ഘാടനശേഷം)-ക്ലാര സോള (നതാലി അൽവാരസ് മെസന്റെ)

ശ്രീ: 10.00- സെംഖോർ(ഐമി ബറുവ), 12.15- ക്രൈം ആൻഡ് എക്സ്പിയേഷൻ ബൈ ജെജെ ഗ്രാൻഡ് വിൽ ഓർ ഹൗ ടു ഷൂട്ട് ആൻ ഓപ്പൺ സീക്രട്ട് (റെനു സാവന്ത്), ഹോം അഡ്രസ്സ് (മധുലിക ജലാലി), 3.00- ഡൈവോഴ്‌സ് (മിനി ഐജി)

17-ന്

കൈരളി: 10.15 -യു റിസംബ്ൾ മി (ദിന അമീർ), 12.30 -മുറിന (അന്റോണിറ്റ കുസിഞ്ചാനോവിക്), 3.15 -ബെർഗ് മാൻ ഐലൻഡ് (മിയ ഹാൻസൻ ലവ്), 6.15 -അലേയ് (ഹലിത ഷമീം)

ശ്രീ: 10.00- വൈറൽ സെബി (വിധു വിൻസെന്റ്), 12.15- ഫ്ലഷ്‌ (അയിഷ സുൽത്താന), 3.00 -സിറ്റി ഗേൾസ് (പ്രിയ തുവ്വശ്ശേരി), 21 അവേഴ്‌സ് (സി.വി. സുനിത), ദ ഡേ ഐ ബികേം എ വുമൺ (മുപിയ മുഖർജി), 6.00- ഫോർബിഡൻ/ നിഷിദ്ധോ (താര രാമാനുജൻ).

18-ന്

കൈരളി: 9.45 - കോസ്റ്റ ബ്രാവ ലബനോൺ (മൗനിയ അകൽ), 12.00 - ഡീപ് സിക്സ് (മധുജ മുഖർജി), 3.15- കോപിലോട്ട്/ ഡൈ ഫ്രൗ ഡെസ് പിലോട്ടെൻ (ആനി സൊഹ്‌റ ബെറാച്ചേദ്), 6.15 -എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡിസയർ (ലൈല ബൗസിദ്)

ശ്രീ: 9.30 -സൂററൈ പോട്ര് (സുധ കൊൻഗര), 12.15 -ക്ലാര സോള (നതാലി അൽവാരസ് മെസന്റെ), 3.00-കാറ്റ് ഡോഗ് (അഷ്മിത ഗുഹ), ഹോളി റൈറ്റ്‌സ് (ഫർഹ ഖാത്തുൻ), 6.00 -കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ).

Content Highlights: International women film Festival of Kerala at Kozhikode, Date, Films screening

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented