രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടനചിത്രം മരിയു പോളിസ് 2


Short Film Fest

തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കം. ആറുദിവസം നീളുന്ന മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൈരളി തിയേറ്ററില്‍ വൈകീട്ട് ആറിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും.

കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് മേള. വിവിധ രാജ്യാന്തര മത്സരവേദികളില്‍ പ്രദര്‍ശിപ്പിച്ച 19 ചിത്രങ്ങള്‍ ഉള്‍പ്പെടെ 261 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഉദ്ഘാടനം ചെയ്തു. നടി അപര്‍ണാ ബാലമുരളി ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ഒഴിവുള്ള പാസുകള്‍ക്കായുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ വെള്ളിയാഴ്ചവരെ തുടരുമെന്ന് അക്കാദമി സെക്രട്ടറി സി.അജോയ് അറിയിച്ചു. പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 400 രൂപാ വീതവും വിദ്യാര്‍ഥികള്‍ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Content Highlights: International film festival of Kerala short film documentary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented