പൊന്നിയിൻ സെൽവൻ ​ഗംഭീരം, തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കണം -കത്രീന കൈഫ്


നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്.

കത്രീന കൈഫ് | ഫോട്ടോ: എ.എഫ്.പി

തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസ് കാത്തിരിക്കുകയാണ് നടി കത്രീന കൈഫ്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്.

നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകർ ദക്ഷിണേന്ത്യയിൽ ഉണ്ടെന്നും അവർ പറഞ്ഞു. പൊന്നിയിൻ സെൽവനെയാണ് അവർ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടിയത്.



"മണിരത്നം സാർ ചെയ്ത പൊന്നിയിൻ സെൽവനെ നോക്കൂ. എത്ര ​ഗംഭീരമായ ചിത്രമാണത്. മനോഹരമായ ഫ്രെയിമുകളും ​ഗാനങ്ങളും. ഈ പ്രായത്തിൽ ഇത്രയും വലിയ ഒരു സിനിമ ചെയ്തത് ഒരു ഐക്കണിക് സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എത്രമാത്രമാണെന്ന് തെളിയിക്കുന്നതാണ്." കത്രീന പറഞ്ഞു.

നടൻ വിക്കി കൗശലുമായുള്ള വിവാഹത്തിന് ശേഷം കത്രീന അഭിനയിക്കുന്ന ചിത്രമാണ് ഫോൺ ഭൂത്. സിദ്ധാന്ത് ചതുർവേദിയും ഇഷാൻ ഖട്ടറുമാണ് മറ്റുപ്രധാനവേഷങ്ങളിൽ. ​ഗുർമീത് സിങ്ങാണ് ഫോൺ ഭൂത് സംവിധാനം ചെയ്യുന്നത്. എക്സെൽ എൻ്‍റർടെയിൻമെന്റ് നിർമിക്കുന്ന ചിത്രം നവംബർ നാലിന് തിയേറ്ററുകളിലെത്തും.

നേരത്തേ ഏതാനും ചില ദക്ഷിണേന്ത്യൻ സിനിമകളിൽ കത്രീന അഭിനയിച്ചിട്ടുണ്ട്. 2004-ൽ മല്ലീശ്വരി, 2005-ൽ അല്ലാരി പിഡു​ഗു എന്നീ തെലുങ്ക് ചിത്രങ്ങളിലും 2006-ൽ മലയാള ചിത്രമായ ബൽറാം വേഴ്സസ് താരാദാസിലുമാണ് അവർ നായികയായെത്തിയത്.

Content Highlights: Katrina Kaif About Doing South Indian Films, Katrina Kaif on Ponniyin SElvan, Phone Bhoot Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented