ഡോ. സിജു വിജയൻ രചനയും സംവിധാനവും നിർവ​ഹിച്ച ഇൻഷ ഓടിടിയിൽ പ്രദർശനത്തിനെത്തുന്നു. നീ സ്ട്രീമിലൂടെയാണ് പ്രദർശനം. ആയുഷ്മിത്ര സിനിമാസിൻ്റെ ബാനറിൽ ഡോ.സിജു വിജയനും ആഘോഷ് ബാബുവും ചേർന്ന് നിർമ്മിച്ച ചിത്രം മാർച്ച് 19നാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

കടൽ കാണാൻ മോഹിച്ച, വീൽച്ചെയറിൽ ജീവിക്കുന്ന ഇൻഷ എന്ന പതിമൂന്നുകാരിയുടേയും അതേ പ്രായത്തിലുള്ള അവളുടെ മൂന്ന് കൂട്ടുകാരുടേയും കഥയാണ് ഇൻഷ പറയുന്നത്.

പ്രാർത്ഥനാ സന്ദീപ് ആണ് ഇൻഷയായ് എത്തുന്നത്. ആദിത്യ , മെബിൻ, അനന്തു എന്നിവർ ആണ് മറ്റ് കുട്ടി കഥാപാത്രങ്ങൾ

ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തനായ അനിൽ പെരുമ്പളം, കായംകുളം കൊച്ചുണ്ണി, തൊട്ടപ്പൻ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ മനക്ഷ, ഈ മ യൗ , തമാശ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷത്തിൽ എത്തിയ ആര്യ സലിം തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

content highlights : Insha ott release on neestream