ആളൊരുക്കം മാര്‍ച്ച് 23-ന് തിയേറ്ററുകളിലേക്ക്


സ്വന്തം ലേഖിക

ഇന്ദ്രന്‍സിനു പുറമെ കൊച്ചിയിലെ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള പത്തോളം കലാകാരന്മാരും ആളൊരുക്കത്തില്‍ വേഷമിടുന്നു.

ന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ആളൊരുക്കം മാര്‍ച്ച് 23-ന് തീയറ്ററുകളിലേക്ക്. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മിക്കുന്നത്. ആരെയും അമ്പരപ്പെടുത്തുന്ന അഭിനയമെന്ന് ജ്യൂറി അംഗങ്ങള്‍ വിശേഷിപ്പിച്ച പപ്പുപിഷാരടി എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് ചിത്രത്തിലെത്തുന്നത്.

ഇന്ദ്രന്‍സിനു പുറമെ കൊച്ചിയിലെ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള പത്തോളം കലാകാരന്മാരും ആളൊരുക്കത്തില്‍ വേഷമിടുന്നു. ഏറെക്കാലത്തിനു ശേഷം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ വീണ്ടും പാടുന്നു എന്നതും ആളൊരുക്കത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സിന് വേണ്ടിയുള്ള ഒരു ഗാനമാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്.

റോണി റാഫേലാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്, എം.ഡി. രാജമോഹന്‍, എം. കെ. ഗോപാലകൃഷ്ണന്‍, പത്മന്‍ കല്ലൂര്‍ക്കാട്, ഈശ്വരന്‍ നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

മഞ്ജു വേലായുധന്‍, ഷിന്റോ, അഖില്‍നാഥ് എന്നിവരാണ് സംവിധാന സഹായികള്‍. വര്‍ഗീസ് ഫെര്‍ണാണ്ടസ് ആണ് എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍, ക്യാമറ സാം ലാല്‍ പി. തോമസും എഡിറ്റിങ് വിഷ്ണു കല്യാണിയും നിര്‍വഹിച്ചിരിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ്.എല്‍. പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ജോസ് ആന്റണി, ഗാനങ്ങള്‍ - ഡി. യേശുദാസ്, അജേഷ് ചന്ദ്രന്‍, കലാ-സംവിധാനം - ഹബീബ് കോട്ടയ്ക്കല്‍, പി.ആര്‍.ഓ - ഏ.എസ്. ദിനേശ്, സ്പോട്ട് എഡിറ്റര്‍ - വിഷ്ണു വേണുഗോപാല്‍, മേക്ക് അപ്പ് - സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം - തമ്പി ആര്യനാട്, ചീഫ് അസോസോയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍ - അജേഷ് ശശിധരന്‍, സ്റ്റില്‍സ് - കാഞ്ചന്‍ മൂളൂര്‍ക്കര എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented