Photo | Facebook, Innocent
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകളുമായി മലയാള സിനിമാലോകം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് ജഗതിക്ക് ആശംസകൾ നേർന്നെത്തിയത്. ‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നാണ് നടൻ ഇന്നസെന്റ് കുറിച്ചത്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തിൽ ഇന്നസെന്റും ജഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഈ ഹിറ്റ് കോമ്പോയും സിനിമാപ്രേമികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ജഗതി ഏതാണ്ട് 10 വർഷത്തോളമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍നിന്ന് അകറ്റിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ഈ ജന്മദിനത്തിൽ താരത്തിന്റെ തിരിച്ചുവരവ് എത്രയു വേഗം നടക്കാനാണ് ആരാധകർ പ്രാർഥനകൾ നേരുന്നത്. അതേസമയം, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'സിബിഐ'സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.എൻ സ്വാമി ആണ്.
Content Highlights : Innocent's Birthday Wishes to Jagathy Sreekumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..