അനൂപ് സത്യൻ, ഇന്നസെന്റും സത്യൻ അന്തിക്കാടും | ഫോട്ടോ: മാതൃഭൂമി
ഇന്നസെന്റിന്റെ അവസാനത്തെ ആശുപത്രിക്കാലം ഓര്‍ത്തെടുത്ത് സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍. ഇന്നസെന്റിനെ കാണാന്‍ തന്റെ അച്ഛന്‍ ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവങ്ങളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അനൂപ് പറഞ്ഞത്. വെന്റിലേറ്ററില്‍ കിടക്കുന്ന ഇന്നസെന്റിനെ കണ്ടപ്പോള്‍ അച്ഛന്‍ ഉള്ളില്‍ തകര്‍ന്നു എന്നാണ് അനൂപ് എഴുതിയത്.
അനൂപ് സത്യന്റെ വാക്കുകള്‍:
ഒരാഴ്ച മുമ്പാണ് ഇത് സംഭവിച്ചത്. ഇന്നസെന്റ് അങ്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയ ദിവസം. ഞങ്ങളെല്ലാവരും ആശങ്കയിലായിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും എന്നതുപോലെ മരണത്തിന്റെ വാതിലോളം ചെന്ന് തിരികെ ജീവിതത്തിലേക്ക് വരുമെന്ന് അദ്ദേഹം ഞങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ഇന്നസെന്റ് അങ്കിളിനെ ട്യൂബുകളും മെഷീനുകളും ദേഹത്തോടുഘടിപ്പിച്ച നിലയില്‍ കണ്ടപ്പോള്‍ അച്ഛന്‍ ഉള്ളില്‍ തകര്‍ന്നുപോയിരുന്നു. എന്നാല്‍ അങ്കിളിനേക്കുറിച്ചുള്ള തമാശ പറഞ്ഞ് ആലീസ് ആന്റിയേയും സോനു ചേട്ടനേയും ചിരിപ്പിക്കാന്‍ അച്ഛന്‍ ശ്രമിച്ചു. പിന്നീട് അപ്പാപ്പനെ കാണാന്‍ ആശുപത്രിയിലെത്തിയ അങ്കിളിന്റെ പേരക്കുട്ടികളായ ഇന്നുവിനോടും അന്നയോടും അച്ഛന്‍ ഇതേ കാര്യം ആവര്‍ത്തിച്ചു. ഇന്നു എന്ന ജൂനിയര്‍ ഇന്നസെന്റ് ചിരിച്ചെങ്കിലും അവന്റെ കണ്ണടയ്ക്കിടയിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.
ഒടുവില്‍ ഡിപ്ലോമസിയെല്ലാം വിട്ട് അച്ഛന്‍ പറഞ്ഞു. ഒരാളും അവരുടെ കുടുംബത്തോടും അടുപ്പമുള്ളവരോടും ഇങ്ങനെ ചെയ്യരുത്... ഇത്ര അടുപ്പം കാണിക്കുക, ഇത്രത്തോളം സ്‌നേഹിക്കുക, എന്നിട്ട് ഒരിക്കലും മരിക്കില്ലെന്ന് അവരെ വിശ്വസിപ്പിക്കുക.
Content Highlights: innocent passed away, director anoop sathyan about friendship between innocent and sathyan anthikad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..