അദ്ദേഹം നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് -സലിംകുമാർ


1 min read
Read later
Print
Share

ഇന്നസെന്റ് മരിച്ചുപോയെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സലിംകുമാർ എഴുതി.

ഇന്നസെന്റ്, സലിംകുമാർ | ഫോട്ടോ: കാഞ്ചൻ മുള്ളൂർക്കര, എൻ.എം. പ്രദീപ് | മാതൃഭൂമി

ടൻ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഇന്നസെന്റ് മരിച്ചുപോയെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സലിംകുമാർ എഴുതി.

'ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.' സലിംകുമാർ എഴുതി.

'ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ...' എന്നാണ് അദ്ദേഹം കുറിപ്പിനൊടുവിൽ പറയുന്നത്. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിച്ചത്.

Content Highlights: innocent passed away, actor salim kumar remembering innocent

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
HARISH PENGAN

2 min

’കായംകുളം കൊച്ചുണ്ണി’യിലെ ’പേങ്ങൻ’ വിളിപ്പേരായി; കഥാപാത്രത്തിനായി തെങ്ങുകയറ്റവും പഠിച്ച ഹരീഷ്

May 31, 2023


Wrestlers Protest

2 min

'എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടുകൂടാ'; പിന്തുണയുമായി മലയാളസിനിമ

May 31, 2023


amar sing chamkila

1 min

ഇരുപത്തിയേഴാം വയസ്സിൽ വെടിയേറ്റ് മരിച്ച പഞ്ചാബ് റോക്‌സ്റ്റാറിന്റെ കഥ; 'അമർ സിങ് ചാംകില' ടീസർ

May 31, 2023

Most Commented