ന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരേ നടന്‍ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞുവെന്നുമാണ് പ്രചരണം. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നടന്‍. താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കില്‍ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്നും ഇന്നസെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ രാഷ്ട്രീയം പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.

എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു...

Posted by Innocent on Wednesday, 10 March 2021

Content Highlights: Innocent actor against Fake News, regarding Congress