'ഇന്നലെ വരെ' ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും വീണ്ടുമൊന്നിക്കുന്നു. ഇന്നലെ വരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ത്രില്ലറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ആന്റണി വർഗീസ്, നിമിഷ സജയൻ, റെബ മോണിക്ക ജോൺ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് കഥ. ബാഹുൽ രമേശ് ക്യാമറയും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഫോർ മ്യൂസിക്സ് ആണ് പശ്ചാത്തലസംഗീതം.
സെൻട്രൽ അഡ്വർട്ടൈസിങ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് മാത്യു ജോർജ് ആണ്.
Content Highlights: innale vare movie firstlook poster, asif ali, antony varghese, nimisha sajayan, reba monica john
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..