ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ നാലാം പതിപ്പിന് ഡിസംബര്‍ ഒന്നിന് തിരിതെളിയും


ലോകത്തിലെ ഏറ്റവും വലിയ ഫിലിം കാര്‍ണിവലിന് വേദിയൊരുക്കുന്നത് മലയാളി വ്യവസായിയായ സോഹന്‍ റോയ് ആണ്

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ നാലാം പതിപ്പിന് ഡിസംബര്‍ 1ന് ഹൈദരാബാദില്‍ തിരിതെളിയും. ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ ഹൈദരാബാദ് ഹൈടെക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫിലിം കാര്‍ണിവലിന് വേദിയൊരുക്കുന്നത് മലയാളി വ്യവസായിയായ സോഹന്‍ റോയ് ആണ്.

ഹോളിവുഡ് മാതൃകയില്‍ വമ്പന്‍ ബഡ്ജറ്റില്‍ ഇന്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കുക, സംയുക്ത സംരംഭങ്ങളിലൂടെ സിനിമ നിര്‍മ്മാണം തുടങ്ങി ഇന്ത്യന്‍ സിനിമ വ്യവസായത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഒരു കൂട്ടം സംരഭങ്ങള്‍ക്ക് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ നാന്ദി കുറിക്കും. ഏകദേശം 500 കോടി രൂപയുടെ സിനിമ സംരഭങ്ങള്‍ക്ക് ഈ സീസണില്‍ തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിന്റെ മുഖ്യ സംരഭങ്ങളിലൊന്നാണ് 4-ാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍. ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫിലിം കാര്‍ണിവലില്‍ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട സ്മസ്ത മേഖലകളെയും ഒരു കുടക്കീഴില്‍ അണിനിരത്തും. സംവിധാനം, നിര്‍മ്മാണം, പ്രീ പ്രൊഡക്ഷന്‍, സാങ്കേതിക സഹായം, പോസ്റ്റ് പ്രൊഡക്ഷന്‍, വിതരണം, വിപണനം, റിലീസിംഗ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുക, അതുവഴി ഈ രംഗത്തെ അനന്തമായ സാധ്യതകള്‍ ലോകത്തിന്റെ മുന്നിലേക്ക് എത്തിക്കുക എന്നതും ഈ വര്‍ഷത്തെ ഫിലിം കാര്‍ണിവലിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

ഇന്‍ഡിവുഡ് ശതകോടീശ്വര സംഗമം, ഇന്‍ഡിവുഡ് അക്കാദമി പുരസ്‌കാരം, ഇന്‍ഡിവുഡ് ടെല്ലി പുരസ്‌കാരം, ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ്, ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള(അലിഫ്) തുടങ്ങിയവയെല്ലാം ഈ വര്‍ഷത്തെ കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

ഒട്ടേറെ അനുഗ്രഹീത കലാകാരന്മാരാലും, സാങ്കേതിക പ്രവര്‍ത്തകരാലും സമ്പന്നമാണ് ഇന്ത്യന്‍ സിനിമ ലോകം. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ തക്ക സിനിമകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ സിനിമ രംഗത്തിന് സാധിക്കുന്നില്ലെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് പറയുന്നു. ' ബാഹുബലി ' മാത്രമാണ് ഒരു മാറ്റത്തിന്റെ പാതയില്‍ സഞ്ചരിച്ചത്. അതിനു ലഭിച്ച സ്വീകാര്യതയും നാം കണ്ടു.

ആധുനിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ മുതല്‍ മുടക്കില്‍ ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ സൃഷ്ടിക്കാനായാല്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തിന് അത് വലിയ മുതല്‍ക്കൂട്ടാകും. അതുവഴി ലഭിക്കുന്ന ലാഭം വളരെ വലുതായിരിക്കും. ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനു പുറമേ, കൂടുതല്‍ നിക്ഷേപകരെയും ഇന്ത്യന്‍ സിനിമ വ്യവസായത്തിലേക്ക് എത്തിക്കാന്‍ ഇതു വഴി സാധിക്കും.

ഈ സാഹചര്യത്തിലാണ് ഇന്‍ഡിവുഡിന്റെ ആശയങ്ങള്‍ക്കും സംരഭങ്ങള്‍ക്കും പ്രസക്തിയേറുന്നത്. ഇത്തരം വമ്പന്‍ പദ്ധതികളുടെ ആവശ്യകതയെക്കുറിച്ചും, അവയുടെ സാധ്യതകളെക്കുറിച്ചും നിക്ഷേപകരെ ബോധവല്‍ക്കരിക്കാന്‍ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിലൂടെ ലക്ഷ്യമിടുന്നു. താരങ്ങളും, നിര്‍മ്മാതാക്കളും, സാങ്കേതിക പ്രവര്‍ത്തകരും, വിതരണക്കാരും, തുടങ്ങി സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ സംരഭത്തിന്റെ വിജയത്തിനായി മുന്നോട്ടു വരണം, ഇതിനു പുറമേ, കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും പിന്തുണയുമായി എത്തണം. സോഹന്‍ റോയ് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented