നടൻ രാജ് മോഹൻ അന്തരിച്ചു; മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്ത് മോര്‍ച്ചറിയില്‍


അനാഥാലയത്തിലായിരുന്നു രാജ് മോഹന്റെ അവസാന കാലം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവല്‍ ആധാരമാക്കിയുള്ള സിനിമയില്‍ മാധവന്‍ എന്ന നായക വേഷമായിരുന്നു രാജ്‌മോഹന്റേത്. 

രാജ് മോഹൻ

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകന്‍ രാജ് മോഹന്‍(88) അന്തരിച്ചു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്ത് മോര്‍ച്ചറിയില്‍.

അനാഥാലയത്തിലായിരുന്നു രാജ് മോഹന്റെ അവസാന കാലം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവല്‍ ആധാരമാക്കിയുള്ള സിനിമയില്‍ മാധവന്‍ എന്ന നായക വേഷമായിരുന്നു രാജ്‌മോഹന്റേത്.

കലാനിലയം കൃഷ്ണന്‍ നായരുടെ മരുമകനായിരുന്നു രാജ് മോഹന്‍. പിന്നീട് വിവാഹബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമാ അഭിനയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു.

ഏറെക്കാലം നോക്കാന്‍ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ അന്തേവാസിയായി മാറി. ഏറെക്കാലമായി ഇവിടെയായിരുന്നു താമസം.

കഴിഞ്ഞ നാലാം തിയതി വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതല്‍ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതുവരെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയിട്ടില്ല.

കലാനിലയം കൃഷ്ണന്‍ നായരായിരുന്നു ഇന്ദുലേഖയുടെ സംവിധാനം നിര്‍വഹിച്ചത്. ആദ്യം സിനിമയിലെ നായകനുവേണ്ടി പത്രത്തിലൊക്കെ പരസ്യം ചെയ്‌തെങ്കിലും ഒടുവില്‍ തന്റെ മകളുടെ ഭര്‍ത്താവായ രാജ്‌മോഹനെ നായകനാക്കുകയായിരുന്നു. കലാനിലയം തിയറ്റേഴ്‌സാണു സിനിമ നിര്‍മിച്ചത്. 1967 ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിലെത്തി.

ശങ്കരാടി, അരവിന്ദാക്ഷ മേനോന്‍, കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ, ശ്രീകല, ചേര്‍ത്തല രാമന്‍ നായര്‍, വൈക്കം മണി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. പിന്നീട് കുറച്ചു സിനിമകളിലും രാജ്‌മോഹന്‍ മുഖം കാണിച്ചിരുന്നു. എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ സിനിമയില്‍ നിന്ന് അകന്നു.

എം.എ,എല്‍.എല്‍.ബി ബിരുദധാരിയായിരുന്നു രാജ് മോഹന്‍. സിനിമ വിട്ടതിനു ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ വാര്‍ധക്യ പെന്‍ഷന് അപേക്ഷിക്കാന്‍ ഒരു തിരിച്ചറിയല്‍ രേഖ പോലും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. അവസാനകാലത്ത് സീരിയലില്‍ ചെറിയ വേഷമെങ്കിലും കിട്ടിയാല്‍ അഭിനയിക്കാമായിരുന്നുവെന്ന് ഇദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Content Highlights: indulekha movie actor raj mohan passed away, raj mohan's dead body in mortury

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented