
Home Movie Poster
ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോം എന്ന ചിത്രം ഓടിടി റിലീസിനൊരുങ്ങുന്നു. ആഗസ്റ്റ് 19ന് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തും.
റോജിൻ തോമസ് ആണ് ചിത്രത്തിന് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീൽ ആണ് ഛായാഗ്രഹണം. പ്രജീഷ് പ്രകാശ് ആണ് എഡിറ്റർ. 2013 ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹോമിനുണ്ട്.
ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വർഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
content highlights : Indrans new movie Home In amazon prime Sreenath Bhasi Manju Pillai Vijay Babu
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..