ഇന്ദ്രൻസ് നായകനായി ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ, ലൂയിസ് റിലീസിന്


ഇൻവെസ്റ്റിഗേഷൻ ത്രില്ലറായൊരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഇന്ദ്രൻസ് എത്തുന്നത്.

ലൂയിസ് എന്ന ചിത്രത്തിൽ ഇന്ദ്രൻസ്

കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ ബാനറിൽ റ്റിറ്റി എബ്രഹാം നിർമ്മിച്ച് ഷാബു ഉസ്മാൻ സംവിധാനം ചെയ്ത "ലുയിസ്" തിയേറ്ററിലേക്ക്. ഇന്ദ്രൻസാണ് പ്രധാന കഥാപാത്രം ചെയ്യുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായൊരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഇന്ദ്രൻസ് എത്തുന്നത്.

മനോജ് കെ ജയൻ, സായികുമാർ, ജോയ് മാത്യു, കലാഭവൻ നവാസ്, ആദിനാട് ശശി, അശോകൻ, അജിത്ത് കൂത്താട്ടുകുളം, രാജേഷ് പറവൂർ, ശശാങ്കൻ മയ്യനാട്, അസീസ് നെടുമങ്ങാട്, അൽസാബിത്, ദിവ്യ പിള്ള, ലെന, സ്മിനു സിജോ, മീനാക്ഷി, ഡിസ്സ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.



ഷാബു ഉസ്മാന്റെ കഥയ്ക്ക് മനു ഗോപാലൻ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ആനന്ദ് കൃഷ്ണ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റർ നൗഫൽ അബ്ദുള്ള. മനു മഞ്ജിത്തിന്റെ വരികൾക്ക് ജാസി ഗിഫ്റ്റ്, രാജീവ് ശിവ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം റോണി റാഫേൽ. ആക്ഷൻ ജാക്കി ജോൺസൺ.

ചിത്രം നവംബർ 25ന് കൊട്ടുപള്ളിൽ മൂവീസ് കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ വിതരണം ചെയ്യും.

Content Highlights: indrans new investigation movie, louis movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented