വാമനൻ സിനിമയുടെ പോസ്റ്റർ
ഏറെ ദുരൂഹതകള്‍ നിറച്ച് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാമനന് എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന് ബാബു ആന്റണിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നായകന് ഇന്ദ്രന്‍സ്, സംവിധായകന് എ. ബി ബിനില്‍, നിര്‍മ്മാതാവ് അരുണ്‍ ബാബു, ദില്‍ഷാന ദില്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സംവിധായകന് ബിനില്‍ തന്നെയാണ്. വാമനന് എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സമ അലി സഹ നിര്‍മ്മാതാവായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന് കരുമത്തില്‍, ബിജുകുമാര്‍ കവുകപറമ്പില്‍, സുമ മേനോന് എന്നിവരാണ്. അരുണ്‍ ശിവന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന് ജോര്‍ജ് ആണ്.
.jpeg?$p=09e8c84&&q=0.8)
എഡിറ്റര്‍- സൂരജ് അയ്യപ്പന്, പ്രൊഡക്ഷന്‍ കോണ്ട്രോളര് ബിനു മുരളി, ആര്‍ട്ട്- നിഥിന് എടപ്പാള്‍, മേക്കപ്പ് - അഖില്‍ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖര്‍, പിആര്‍& മാര്‍ക്കറ്റിങ്- കണ്ടന്റ് ഫാക്ടറി, സാഗ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബര്‍ 16ന് തീയ്യേറ്ററില്‍ എത്തിക്കുന്നത്.
Content Highlights: indrans film vamanan trailer released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..