എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്താം വളവി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. സുരാജ് വെഞ്ഞാറമൂട്,  ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, അതിഥി രവിയും സ്വാസിക യുമാണ് നായികമാർ.

യൂ.ജി.എം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിൻ രാജ് ആണ് സം​ഗീതം.അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌,തുഷാര പിള്ള, അമ്പിളി, ബേബി കണ്മണി തുടങ്ങിയവർ അഭിനയിക്കുന്നു. 

ചിത്രത്തിൽ അവസാനഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. എഡിറ്റർ - ഷമീർ മുഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട്‌ രാജീവ്‌ കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആർ.ഓ- ആതിര ദിൽജിത്ത്, പി.ശിവപ്രസാദ്

content highlights : Indrajith Suraj in Pathaam Valavu directed by M Padmakumar