ലയാള സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. വില്ലനായി സിനിമയില്‍ എത്തിയ ഇന്ദ്രജിത്ത് പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി പതിനഞ്ച് വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണ്. സിനിമാ താരങ്ങളായ സുകുമാരന്റെയും മല്ലികയുടെയും മൂത്ത മകന്‍ എന്നതിനേക്കാളോറെ സ്വന്തമായി ഒരു മേല്‍വിലാസം ഇദ്ദേഹം നേടികഴിഞ്ഞു. 

2002 ലാണ് ഇന്ദ്രജിത്ത് നടി പൂര്‍ണിമയെ വിവാഹം ചെയ്യുന്നത്. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും പൂര്‍ണിമ കൂടെ ഉണ്ടായിരുന്നുവെന്ന് ഇന്ദ്രജിത്ത് പറയുന്നു. മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ടില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്. 

'ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്ത് കാര്യവും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. കല്യാണത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എനിക്ക് പൂര്‍ണിമയെ അറിയാം. ഞങ്ങള്‍ തമ്മില്‍ കുഞ്ഞു വഴക്കുകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ വളരെ പെട്ടന്ന് അത് സംസാരിച്ച് പരിഹരിക്കും. രസകരമായ ഒരു യാത്രയാണിത്-' ഇന്ദ്രജിത്ത് പറയുന്നു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ടെലിവിഷന്‍ അവതാരക, ഫാഷന്‍ ഡിസൈനര്‍ എന്ന നിലകളില്‍ ഏറെ തിരക്കിലാണ് പൂര്‍ണിമ. ഇന്ദ്രജിത്ത്- പൂര്‍ണിമ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. പ്രാര്‍ത്ഥന, നക്ഷത്ര എന്നാണ് കുട്ടികളുടെ പേര്.

Content Highlights: Indrajith Sukumaran interview poornima indrajith