ടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി തുടങ്ങി ഒരു വലിയ താരനിര തന്നെയെത്തുന്നുണ്ട്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 

തന്റെ സഹോദരന്റെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില്ലനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ഒരു ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടനാണ് ഇന്ദ്രജിത്ത്. എന്നാല്‍ അദ്ദേഹത്തിലെ നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് ലൂസിഫറിന്റെ പ്രചരണ പരിപാടിയില്‍ പറഞ്ഞിരുന്നു. ഒരു സഹോദരനായല്ല സംവിധായകന്‍ എന്ന നിലയിലാണ് താനിത് പറയുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

Content Highlights: indrajith sukumaran feel proud about prithviraj luicfer mohanlal review response