ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രജിത്ത് മുകേഷ് അംബാനിക്കൊപ്പം | ഫോട്ടോ: www.instagram.com/indrajith_s/
യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളയാളാണ് താനെന്ന് നടൻ ഇന്ദ്രജിത്ത്. ബൈക്കിൽ ഹിൽ ഏരിയകളിലൊക്കെ പോകാൻ ഇഷ്ടമാണെന്നും ക്ലബ് എഫ്.എം സ്റ്റാർ ജാമിൽ അദ്ദേഹം പറഞ്ഞു. ഇനിയും പോകാൻ ഇഷ്ടമുള്ള ഒരിടം ജപ്പാനാണ്. 2017-ൽ ജപ്പാനിൽ കൊയോട്ടോ എന്ന സ്ഥലത്തുവെച്ച് മറക്കാനാവാത്ത ഒരനുഭവമുണ്ടായി. അവിടെ ഗോൾഡൻ പവലിയൻ എന്നൊരു ഉദ്യാനമുണ്ട്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യാത്ര. സ്റ്റേഷനിൽ നിന്നോ മറ്റോ ടാക്സിയെടുത്താണ് പോയത്. പവലിയനടുത്തുള്ള ടാക്സി സ്റ്റാൻഡിൽ വാഹനം നിർത്തി ആദ്യമിറങ്ങിയത് ഞാനാണ്.
ടാക്സി നിർത്തിയതിന്റെ എതിർവശത്ത് ട്രാഫിക് സിഗ്നലാണ്. ഞാൻ നോക്കുമ്പോഴുണ്ട് ഒരാൾ റോഡ് മുറിച്ചുകടന്ന് വരുന്നു. എവിടെയോ കണ്ട നല്ല പരിചയം. മുകേഷ് അംബാനിയുടെ ഛായ ഉണ്ടല്ലോ എന്ന് തോന്നി. ഏകദേശം അടുത്തെത്തിയപ്പോഴേക്കും ആളത് തന്നെയെന്ന് ഉറപ്പിച്ചു. അദ്ദേഹം എന്നെ നോക്കിയപ്പോൾ ഇന്ത്യക്കാരനാണെന്ന് തോന്നി ചിരിച്ചു. ഞാനും ചിരിച്ചു. കുറച്ചുനേരം സംസാരിച്ചു. ഫോട്ടോയെടുത്തു. അദ്ദേഹം കുടുംബത്തിനൊപ്പം ഗോൾഡൻ പവലിയൻ കാണാൻ വന്നതായിരുന്നു. നാട്ടിലായിരുന്നെങ്കിൽ ചിലപ്പോൾ കാണാൻ പറ്റില്ലായിരുന്നെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന എമ്പുരാനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. എമ്പുരാനിൽ ഏത് വന്മരമാണ് വീഴാൻ പോകുന്നതെന്ന് മുരളി ഗോപിയോടുചോദിക്കണം. അതിന്റെ കഥയേക്കുറിച്ചൊന്നും എനിക്കറിയില്ല. ഗോവർധൻ എന്ന കഥാപാത്രം അതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ലൂസിഫറിലുണ്ടായിരുന്ന പല കഥാപാത്രങ്ങളും എമ്പുരാനിലുമുണ്ടെന്നാണ് വിശ്വസിക്കുന്നത്. തിരക്കഥ അവസാനഘട്ടത്തിലാണ്. അതുകഴിഞ്ഞിട്ട് ഇരിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഉടൻ തന്നെ താൻ സംവിധാനം ചെയ്യുന്ന സിനിമ പ്രതീക്ഷിക്കാമെന്നും ഇന്ദ്രജിത് പറഞ്ഞു.
Content Highlights: indrajith sukumaran about his unexpected meeting with mukesh ambani in japan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..