കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ പൂജ ചടങ്ങിൽ നിന്ന്
ഇന്ദ്രജിത്ത് സുകുമാരൻ, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം നിർവഹിക്കുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിന്റെ പൂജ നടന്നു.
സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് എന്നി ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്.
ഫാന്റസി- ഹ്യൂമർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയ, മല്ലിക സുകുമാരൻ, സുധീർ പറവൂർ, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. രഞ്‌ജിൻ രാജൻ സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :അനീഷ് സി സലീം, ലൈൻ പ്രൊഡ്യൂസർ :ഷിബു ജോബ്, പ്രൊഡക്ഷൻ കൺട്രോളർ :ഷബീർ മലവട്ടത്ത്
Content Highlights: indrajith, prakash raj, kunjammini's hospital pooja held
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..