ഇന്ദ്രജിത്ത് സുകുമാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന 'അനുരാധ Crime No.59/2019' എന്ന പുതിയ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കടുത്തുരുത്തിയിൽ തുടങ്ങി.
ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, എഡിറ്റർ- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ- സോണി ജി.എസ് കുളക്കൽ . പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ.
ചിത്രത്തിന്റെ പ്രധാന ലോക്കേഷൻ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളിലാണ്. വാർത്ത പ്രചരണം- പി. ശിവപ്രസാദ്.
Content Highlights : Indrajith Anu Sitara Movie Anuradha Crime no.59/2019 directed by Shan Thulasidharan