മുംബൈ: ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് സംവിധായകന് സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. മുംബൈയിലെ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സിനിമ പത്രപ്രവര്‍ത്തകരെയും എഴുത്തുകാരെയും ആദരിക്കാന്‍ ഇന്‍ഡിവുഡ് മുംബൈ പ്രസ് ക്ലബ്ബില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ വളര്‍ച്ചയ്ക്ക് ഊഷ്മളമായ ആവാസ വ്യവസ്ഥ, നിര്‍മാണ ഘട്ടം മുതല്‍ തിയേറ്ററുകള്‍ വരെ, സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം. അനുഗ്രഹീതരായ അഭിനേതാക്കളെയും സംവിധായകരെയും സാങ്കേതിക വിദഗ്ദ്ധരെയും കൊണ്ട് സമ്പുഷ്ടമായ ഇന്ത്യന്‍ സിനിമാ വ്യവസായം നിര്‍ഭാഗ്യവശാല്‍ ഒരേ നിര്‍മാണ പ്രക്രിയയാണ് കാലങ്ങളായി പിന്തുടര്ന്ന് പോരുന്നത്. പ്രാദേശിക ഭാഷ അടിസ്ഥാനമായ പല സിനിമ വ്യവസായങ്ങളും ദശകങ്ങളായി സാങ്കേതികപരമായും വാണിജ്യപരമായും ബോളിവുഡിന് താഴെയാണ് നില്‍ക്കുന്നത്. ആഗോളതലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നൂതനമായ നിര്‍മാണ രീതിയും വിതരണ സമ്പ്രദായവും അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്യന്താധുനികമായ ക്യാമറകള്‍, സ്റ്റുഡിയോകള്‍, പ്രോജെക്ടറുകള്‍, ശബ്ദ ഉപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളുള്ള തിയേറ്ററുകള്‍, അന്താരാഷ്ട്ര വിഷയങ്ങള്‍, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം. കാലത്തിനനുസരിച്ച് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്. മാത്രമല്ല, ഒരുപാട് സമയവും പണവും ഇത് വഴി ലഭിക്കാനും സാധിക്കും. ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.
ആഫ്റ്റര്‍നൂണ്‍ ഡെസ്പാച്ചിലെ ചൈതന്യ പദുക്കോണിന് സിനിമ പത്രപ്രവര്‍ത്തന രംഗത്ത് വിലയേറിയ സംഭാവനകള്‍ നല്‍കിയതിന് പ്രത്യേക അംഗീകാരം നല്കി. ആജീവനാന്ത പുരസ്ക്കാരം അമിത് ഖന്നയ്ക്കും അലി പീറ്റര്‍ ജോണിനും സമ്മാനിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..