ഇന്ത്യൻ വാർത്താചിത്രങ്ങൾക്ക് ടൊറോൻറോ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ


സുരേഷ് നെല്ലിക്കോട്

250 കഥാ-വാർത്താചലച്ചിത്രങ്ങളും ഇരുപതോളം ഹ്രസ്വചിത്രങ്ങളുമാണ്‌ ഇക്കുറി ചലച്ചിത്രമേളയിലുണ്ടായിരുന്നത്.

ടു കിൽ എ ടൈ​ഗർ സിനിമയുടെ പോസ്റ്റർ, 'വൈൽ വി വാച്ച്ഡ്' എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: https://tiff.net/events/

കാനഡയിലെ 'ഉത്സവങ്ങളുടെ ഉത്സവ'മായ ടൊറോന്റോ രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ നാല്പത്തേഴാം വർഷം (TIFF 2022) പുരസ്ക്കാര പ്രഖ്യാപനങ്ങളോടെ അവസാനിക്കുമ്പോൾ രണ്ട് ഇന്ത്യൻ വാർത്താചിത്രങ്ങൾ മികച്ച ബഹുമതികൾക്ക് അർഹമായി. നിഷ പഹൂജയുടെ 'റ്റു കിൽ എ ടൈഗർ' (To Kill A Tiger), വിനയ് ശുക്ലയുടെ 'വൈൽ വി വാച്ച്ഡ്' (While We Watched - Namaskar! Main Ravish Kumar) എന്നീ ചിത്രങ്ങളാണവ.

നാഷനൽ ഫിലിം ബോർഡ് ഓഫ് കാനഡയുടെ സഹായത്തോടെ എട്ടു വർഷമെടുത്ത് ചിത്രീകരിച്ച ഡോക്യുമെന്ററിയാണ്‌ 'റ്റു കിൽ എ ടൈഗർ'. ഝാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ, നിർദ്ധനരായ ഒരു കുടുംബത്തിലെ 13 കാരി പെൺകുട്ടി കൂട്ടബലാൽ‌സംഗത്തിനിരയായതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ്‌ ഈ ചലച്ചിത്രം പറയുന്നത്. രാത്രിയിൽ പെൺകുട്ടി ഇറങ്ങിനടന്നതും ആൺ‌കുട്ടികളോടു സൗഹൃദം സ്ഥാപിച്ചതുമാണ്‌ സംഭവത്തിനു കാരണമെന്നും കുറ്റക്കാരിലൊരാളെ വിവാഹം കഴിച്ചു പ്രശ്നം പരിഹരിക്കണമെന്നും ഗ്രാമസഭ തീരുമാനിക്കുകയാണ്‌. ചില സന്നദ്ധസംഘടനകൾ ആ തീരുമാനത്തിതിരേ നിയമപരമായി മുമ്പോട്ടുപോയി കുറ്റവാളികൾക്ക് നീണ്ടകാലത്തെ തടവുശിക്ഷ വാങ്ങിക്കൊടുക്കുകയാണ്‌. അതിജീവിതയുടെ കുടുംബത്തെ ഊരുവിലക്കു കല്പിച്ച് ഗ്രാമത്തിൽ ഒറ്റപ്പെടുത്തി മാറ്റിനിർത്തിയിരുന്നു. ഈ യഥാർത്ഥ കഥയുടെ സത്യം തേടിയലയുന്നതിനിടയിൽ ഈ സിനിമയുടെ പ്രവർത്തകർക്ക് പല രീതിയിലുള്ള പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിരുന്നതായി സം‌വിധായിക പുരസ്ക്കാരവേദിയിൽ പറഞ്ഞു.

ബോളിവുഡ് ബൗണ്ട് (Bollywood Bound), ഡയമണ്ട് റോഡ് (Diamond Road), ദ് വേൾഡ് ബിഫോർ ഹേർ (The World Before Her) എന്നീ മുൻ‌കാല വാർത്താചിത്രങ്ങളുടെ സം‌വിധായികയാണ്‌ ഡൽഹിയിൽ നിന്നു കാനഡയ്ക്ക് കുടിയേറിയ നിഷ പഹൂജ.

എൻ ഡി ടി വി (NDTV) രവീഷ് കുമാർ എന്ന മാധ്യമപ്രവർത്തകൻ വഴി കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ പോരാടുന്ന വിഷയമാണ്‌ 'വൈൽ വി വാച്ച്ഡി'ലൂടെ വിനയ് ശുക്ല അവതരിപ്പിച്ചത്. ജനാധിപത്യത്തിലും സ്വതന്ത്രവാർത്താപ്രവർത്തനം നേരിടുന്ന വെല്ലുവിളികളാണ്‌ ഈ വാർത്താചിത്രത്തിൻറെ ഇതിവൃത്തം. വ്യാജവാർത്തകൾ സൃഷ്ടിച്ച് ജാതിമതസ്പർദ്ധകളുണ്ടാക്കുന്ന മാധ്യമപ്രവർത്തനവും ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ''ഒരു മാധ്യമപ്രവർത്തകൻ എന്നുള്ള നിലയിൽ എന്റെ പ്രാഥമിക ധർമ്മം തന്നെ അധികാരികളോട് അവരെ ബുദ്ധിമുട്ടിലാക്കുന്ന ചോദ്യങ്ങൾ ചോദിക്കുക'' എന്നുള്ള ധീരമായ പ്രഖ്യാപനം നടത്തിയ രവീഷ് കുമാറിനു രണ്ടു തവണ മികച്ച മാധ്യമപ്രവർത്തകനുള്ള രാം നാഥ് ഗോയങ്ക പുരസ്ക്കാരവും 2019 ലെ റമോൺ മഗ്‌സസായ് പുരസ്ക്കരവും ലഭിച്ചിട്ടുണ്ട്.

ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പുരസ്ക്കാരമായ പീപ്പിൾസ് ചോയ്‌സ് അവോഡ് (People's Choice Award) നേടിയത് വിഖ്യാതചലച്ചിത്രകാരനായ സ്റ്റീവെൻ സ്‌പീൽബെർ‌ഗിൻറെ 'ദ് ഫേബൽമൻസ്' (The Fabelmans) എന്ന ആത്മകഥാചിത്രമാണ്‌. പ്രശ്നഭരിതമായ വിദ്യാർത്ഥിജീവിതത്തിൽ തുടങ്ങി കുടുംബബന്ധങ്ങളുടെ ഉൾക്കാഴ്‌ചകളിലേയ്ക്ക് പോകുന്ന ചിത്രത്തിലെ, ചലനചിത്രതല്പരനായ സാമി ഫേബൽമൻ എന്ന കഥാപാത്രം യഥാർത്ഥജീവിതത്തിലെ സ്‌പീൽബെർഗ് തന്നെയാണ്‌. കാനഡക്കാരനായ യുവനടൻ ഗാബ്രിയേൽ ലബേൽ ആണ്‌ ആ വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. ഈ പുരസ്ക്കാരം കാണികളുടെ തിരഞ്ഞെടുപ്പാണ്‌.

സാറാ പോളിയുടെ 'വിമിൻ ടോക്കിങ്' (Women Talking), റയൻ ജോൺസൻറെ 'ഗ്ലാസ് അണിയൻ' (Glass Onion: A Knives Out Mystery) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ബ്ലാക്ക് ഐസ് (Black Ice), പേൾ (Pearl), വിയേഡ് (Wierd), ദ് ബ്ലാക്കെനിങ് (The Blackening), മായ ആൻറ് ദ് വേവ് (Maya and the Wave), 752 ഈസ് നോട്ട് എ നമ്പർ (752 is not a Number), ദ് വെയ്‌ൽ (The Whale), സ്നോ ഇൻ സെപ്റ്റെംബർ (Snow in September), സെയിം ഓൾഡ് (Same Old), നൈനിറ്റിക് (Nanitic), സ്വീറ്റ് ആസ് (Sweet As), വൈക്കിങ് (Viking), ലിയൊനോർ വിൽ നെവെർ ഡൈ (Leonor Will Never Die), എ ഗാസ വീക്കെൻ‌ഡ് (A Gaza Weekend), സംതിങ് യൂ സെഡ് ലാസ്റ്റ് നൈറ്റ് (Something You Said Last Night), ബഫി സെയിൻറ് മേരി: കാരി ഇറ്റ് ഓൺ (Buffy Sainte-Marie: Carry It On), എയർ ഹോസ്റ്റെസ്-737 (Airhostess-737), സീമോ (Simo) എന്നീ വിവിധ ഭാഷാചിത്രങ്ങളാണ്‌ പലവിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങൾക്ക് അർഹമായത്.

250 കഥാ-വാർത്താചലച്ചിത്രങ്ങളും ഇരുപതോളം ഹ്രസ്വചിത്രങ്ങളുമാണ്‌ ഇക്കുറി ചലച്ചിത്രമേളയിലുണ്ടായിരുന്നത്.

Content Highlights: indian news films got awards in tiff 2022, while we watched, 47th tiff


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented