'എന്തൊരു എളിമയാണ് നിങ്ങൾക്ക്'; മോഹൻലാലിനെ കണ്ട സന്തോഷത്തിൽ മൈക്കേൽ സൂസൈരാജ്


നിരവധി ആരാധകരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായി എത്തുന്നത്.

മൈക്കേൽ സൂസൈരാജും മോഹൻലാലും | ഫോട്ടോ: twitter.com/soosairajmichal

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ വിദേശ ഷെഡ്യൂൾ തുടങ്ങുന്നതിന് മുമ്പ് ഒരു യാത്രയിലാണ് നടൻ മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഒരു ഫുട്ബോൾ താരം. ഇന്ത്യന്‍ ടീം അംഗവും ഐഎസ്എല്ലിലെ ഒഡിഷ എഫ്‍സി താരവുമായ മൈക്കേൽ സൂസൈരാജ് ആണ് മോഹന്‍ലാലുമായുള്ള തന്‍റെ കൂടിക്കാഴ്ചയെക്കുറിച്ച് ആരാധകരോട് പറഞ്ഞിരിക്കുന്നത്.

താങ്കളെ കണ്ടതില്‍ ഒരുപാട് സന്തോഷം സര്‍. എന്തൊരു എളിമയാണ് താങ്കള്‍ക്ക് എന്നാണ് സൂസൈരാജ് ട്വീറ്റ് ചെയ്തത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായി എത്തുന്നത്.

കഴിഞ്ഞദിവസമാണ് തന്റെ കാമാഖ്യ ക്ഷേത്ര സന്ദർശനത്തേക്കുറിച്ചുള്ള വിശേഷങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വ്യാഴാഴ്ച ബ്രഹ്മപുത്ര നദിയിലൂടെ യാത്രചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബറോസ് ആണ് ചിത്രീകരണം പൂർത്തിയായ മോഹൻലാൽ ചിത്രം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, പ്രിയദർശൻ - എം.ടി വാസുദേവൻ നായർ ടീമിന്റെ ഓളവും തീരവും തുടങ്ങിയവയാണ് മോഹൻലാൽ നായകനായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: indian footballer meets mohanlal, mohanlal travels, mohanlal assam travel, soosairaj michael


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented