നന്ദു പൊതുവാൾ, നെടുമുടി വേണു
കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ഇന്ത്യന്‍ 2' ല്‍ നന്ദു പൊതുവാള്‍ വേഷമിടുന്നു. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരമാണ് നന്ദു പൊതുവാളെത്തുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. നെടുമുടി വേണുവുമായുള്ള രൂപസാദൃശ്യമാണ് അതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കുറിച്ചു.
എസ് ശങ്കര്‍ സംവിധാനം ചെയ്ത 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യനില്‍ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി അവതരിപ്പിച്ചത്. നടന്‍ നാസറായിരുന്നു നെടുമുടി വേണുവിന് ശബ്ദം നല്‍കിയത്. ഇന്ത്യന്‍ 2വിലും കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു അപ്രതീക്ഷിത വിയോഗം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്തരിച്ച നടന്‍ വിവേകിന്റെ പകരക്കാരനായി കാര്‍ത്തിക് ആണ് എത്തുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
സെപ്റ്റംബര്‍ 13 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. സുകന്യ, കാജല്‍ അഗര്‍വാള്‍ സിദ്ധാര്‍ഥ്, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ഗുരുസോമസുന്ദരം, ബോബി സിന്‍ഹ, ഡല്‍ഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ ആദ്യഭാഗം ഗംഭീര വിജയം നേടുകയും ദേശീയ പുരസ്‌കാരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കമല്‍ ഹാസന് പുറമേ സുകന്യ, മനീഷ കൊയ്‌രാള, ഊര്‍മിള മഡ്‌നോദ്കര്‍, കസ്തൂരി, ഗൗണ്ടമണി, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍. 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കൂടിയായിരുന്നു ഇന്ത്യന്‍. ചിത്രത്തിലെ അഭിനയത്തിലൂടെ കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. കൂടാതെ മികച്ച കലാസംവിധാനത്തിന് തൊട്ട തരണി, സ്‌പെഷ്യല്‍ എഫക്ടിസിന് എസ്.ടി വെങ്കി എന്നിവരും പുരസ്‌കാരം നേടി.
Content Highlights: Indian 2, Nandu Poduval, Nedumudi Venu, Kamal Haasan, S Shankar Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..