ഇന്ത്യൻ 2 വിവാദം; ലൈക്ക പ്രൊഡക്ഷന് തിരിച്ചടി


ഇന്ത്യൻ 2 ന്റെ ചിത്രീകരണം ശങ്കർ മനപൂർവം വൈകിപ്പിക്കുന്നുവെന്നും ചിത്രം പൂർത്തിയാകുന്നത് വരെ ശങ്കർ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

ഷങ്കർ, ഇന്ത്യൻ 2 ൽ നിന്നുള്ള പോസ്റ്റർ

ചെന്നൈ: സംവിധായകൻ ശങ്കറിനെതിരായ സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി. ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2ന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സംവിധായകനെതിരേ കോടതിയെ സമീപിച്ചത്. ഇന്ത്യൻ 2 ന്റെ ചിത്രീകരണം ശങ്കർ മനപൂർവം വൈകിപ്പിക്കുന്നുവെന്നും ചിത്രം പൂർത്തിയാകുന്നത് വരെ ശങ്കർ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

എന്നാല്‍, ചിത്രീകരണം വൈകുന്നതിന് കാരണം താനല്ലെന്ന് ശങ്കര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കമല്‍ഹാസനും ലൈക്ക പ്രൊഡക്ഷനും അതില്‍ ഉത്തരവാദികളാണെന്ന് ശങ്കര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാന്‍ സാധിയ്ക്കില്ല, സംവിധായകനും നിര്‍മാതാവും പരസ്പരം ഇരുന്ന് സംസാരിച്ച് പ്രശ്നപരിഹാരം കാണുക മാത്രമേ രക്ഷയുള്ളൂ എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

അന്തരിച്ച നടന്‍ വിവേക് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ വിവേക് അഭിനയിച്ച രംഗങ്ങളെല്ലാം മറ്റൊരു നടനെ വച്ച് റീ ഷൂട്ട് ചെയ്യണമെന്ന്‌ നേരത്തെ ശങ്കര്‍ അറിയിച്ചിരുന്നു. അത് മാത്രമല്ല, കമല്‍ ഹസനും ചിത്രത്തിന്റെ ഷൂട്ടിങ് വൈകാന്‍ കാരണമാണെന്ന് ശങ്കര്‍ പറയുന്ന

കമല്‍ ഹാസന് മേക്കപ്പ് അലര്‍ജിയാണ്‌. പിന്നീട് ക്രെയിന്‍ അപകടം സംഭവിച്ചു. ഷൂട്ടിങ് വൈകാന്‍ അതും ഒരു കാരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്ന്‌ ശങ്കര്‍ കോടതിയെ അറിയിച്ചു.

ദില്‍ രാജു നിര്‍മ്മിച്ച് രാം ചരണ്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവും ശങ്കര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിയമനടപടിയുമായി മുന്നോട്ട് പോയത്.

1996-ല്‍ ശങ്കര്‍-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയ്‌ക്കെതിരേ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായാണ് കമല്‍ ചിത്രത്തില്‍ എത്തിയത്. കമല്‍ഹാസന് പുറമേ സുകന്യ, മനീഷ കൊയ്‌രാള, ഊര്‍മിള മണ്ഡോദ്കര്‍, നെടുമുടി വേണു, നാസര്‍, കസ്തൂരി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന് സംഗീതം ഒരുക്കിയത് എ.ആര്‍. റഹ്‌മാനായിരുന്നു.

Content Highlights : Indian 2 court declines the stay against director Shankar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented